---
title: "കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 9 മുതല്‍ 13 വരെ വടക്കുമ്പാട് സ്‌കൂളില്‍; സ്വാഗതസംഘം രൂപീകരിച്ചു"
english_title: "Kunnummal Sub District School Kalolsavam Nov 9 to 13 at Vadakkumpad School Organizing Committee Formed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384862/kunnummal-subdistrict-kalolsavam-nov-9-13-vadakkumpad-organizing-committee-formed"
published_at: "2026-09-30T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcca2b5a750_swg.jpg"
keywords: ["Kunnummal Kalolsavam", "Vadakkumpad School", "School Arts Festival"]
---

# കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 9 മുതല്‍ 13 വരെ വടക്കുമ്പാട് സ്‌കൂളില്‍; സ്വാഗതസംഘം രൂപീകരിച്ചു

> **Lead Summary:** പേരാമ്പ്ര: കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 9 മുതല്‍ 13 വരെ അഞ്ച് ദിവസങ്ങളിലായി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.

## Article Content

പേരാമ്പ്ര: കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 9 മുതല്‍ 13 വരെ അഞ്ച് ദിവസങ്ങളിലായി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.

കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതിന്റെ ഭാഗമായാണ് സ്വാഗതസംഘം രൂപീകരിച്ചത്. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി ചേര്‍ന്ന സ്വാഗതസംഘം രൂപീകരണ യോഗം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

കുന്നുമ്മല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എം രത്‌നവല്ലി കലോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ച അവതരണം നടത്തി. കുന്നുമ്മല്‍ ഉപജില്ലയിലെ നൂറോളം സ്‌കൂളുകളില്‍ നിന്നായി നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികളില്‍ പങ്കെടുക്കും. അഞ്ചുദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ക്കായി ഓരോ ദിവസവും നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും വടക്കുമ്പാട് സ്‌കൂളിലെത്തും. കലോത്സവം മികച്ച രീതിയില്‍ നടത്തുന്നതിന് നാട്ടുകാരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ സഹകരണം അനിവാര്യമാണെന്ന് എഇഒ കെ.എം രത്‌നവല്ലി പറഞ്ഞു.

യോഗത്തില്‍ വാഹീദ പറേമ്മല്‍, എസ് സുനന്ദ്, യു അനിത, ഇബ്രാഹിം, ആനേരി നസീര്‍, സ്‌കൂള്‍ മാനേജര്‍ കെ.വി കുഞ്ഞിക്കണ്ണന്‍, ബ്ലോക്ക് അംഗം സുവര്‍ണ, വാര്‍ഡ് അംഗം സക്കീന, പിടിഎ പ്രസിഡന്റ് കെ.എം.കെ എം സാബു, കെ.എം ഇസ്മായില്‍ സംസാരിച്ചു.

സ്വാഗതസംഘം, പ്രോഗ്രാം, ഭക്ഷണം, താമസം, ഗതാഗതം, സ്റ്റേജ്, ഗ്രീന്‍ പ്രോട്ടോക്കോള്‍, ഡോക്യുമെന്റേഷന്‍ തുടങ്ങിയ വിവിധ ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി 16 സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. പ്രോഗ്രാം കമ്മിറ്റി ഉള്‍പ്പെടെയുള്ള വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചായിരിക്കും അഞ്ചുദിവസത്തെ കലോത്സവം സംഘടിപ്പിക്കുക.

സ്വാഗതസംഘം ഭാരവാഹികള്‍ ആയി രക്ഷാധികാരികള്‍ ഷാഫി പറമ്പില്‍ എംപി വടകര, പാറക്കല്‍ അബ്ദുള്ള കുറ്റ്യാടി എംഎല്‍എ, അഭിജിത്ത് എംഎല്‍എ നാദാപുരം, അഡ്വ ഫാത്തിമ തഹിലിയ പേരാമ്പ്ര എംഎല്‍എ, മില്ലി മോഹന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,കെ ശശീന്ദ്രന്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മിനി വട്ടക്കണ്ടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെയും ചെയര്‍പേഴ്‌സണ്‍ ആയി നസീമ വാഴയില്‍ പ്രസിഡന്റ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിനെയും വൈസ് ചെയര്‍മാന്‍മാരായി കെ.എം ഇസ്മായില്‍ പ്രസിഡന്റ് പിടിഎ, കെ.വി കുഞ്ഞിക്കണ്ണന്‍ മാനേജര്‍ എന്നിവരെയും ജനറല്‍ കണ്‍വീനറായി ആര്‍.ബി കവിത പ്രിന്‍സിപ്പാള്‍ വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവരെയും ജോയിന്റ് കണ്‍വീനര്‍മാരായി വി അനില്‍ പ്രധാനധ്യാപകന്‍ വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നാസര്‍ താനാരി എന്നിവരെയും ട്രഷററായി കെ.എം രത്‌നവല്ലി എഇഒ കുന്നുമ്മല്‍ ഉപജില്ല എന്നിവരെയും തെരഞ്ഞെടുത്തു. പ്രിന്‍സിപ്പാള്‍ ആര്‍.ബി കവിത സ്വാഗതവും പ്രധാധനധ്യാപകന്‍ വി സുനില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384862/kunnummal-subdistrict-kalolsavam-nov-9-13-vadakkumpad-organizing-committee-formed)