---
title: "പുതുതലമുറയെ കാലത്തിനൊത്ത് വളര്‍ത്തണം: ഫാത്തിമ തഹിലിയ എംഎല്‍എ"
english_title: "New Generation Must Be Raised With Times Says Fatima Tahliya MLA Calicut University Regional Centre Development Meet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384883/new-generation-education-facilities-fatima-tahliya-mla-nochad-meeting"
published_at: "2026-09-30T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcdce7f0804_rtyy.jpg"
keywords: ["Fatima Tahliya MLA", "Calicut University Regional Centre", "Chalikkara", "Nochad Panchayat"]
---

# പുതുതലമുറയെ കാലത്തിനൊത്ത് വളര്‍ത്തണം: ഫാത്തിമ തഹിലിയ എംഎല്‍എ

> **Lead Summary:** പേരാമ്പ്ര: ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകം അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതുതലമുറയെ കാലത്തിനൊത്ത് വളര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ പഠന സൗകര്യങ്ങളുണ്ടായിരിക്കണമെന്ന് അഡ്വ. ഫാത്തിമ തഹിലിയ എംഎല്‍എ.

## Article Content

പേരാമ്പ്ര: ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകം അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതുതലമുറയെ കാലത്തിനൊത്ത് വളര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ പഠന സൗകര്യങ്ങളുണ്ടായിരിക്കണമെന്ന് അഡ്വ. ഫാത്തിമ തഹിലിയ എംഎല്‍എ.

പുതുമയാര്‍ന്ന കോഴ്‌സുകള്‍ പഠിച്ച് സമൂഹത്തെ നാളെയിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ള യുവതയാണ് നമുക്കാവശ്യമെന്നും തഹിലിയ പറഞ്ഞു. ചാലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റീജനല്‍ സെന്ററിന്റെ വികസന കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

എ.കെ തറുവയി ഹാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ.കെ ഹനീഫ, എസ്.പി കുഞ്ഞമ്മദ്, ആര്‍.കെ മുനീര്‍, രാജന്‍ മരുതേരി, ഡോ. പി.ടി അബ്ദുല്‍ അസീസ്, ഡോ. സനില്‍ കുമാര്‍, അഡ്വ. കെ.കെ രാജന്‍, ഹൈസം മുഹമ്മദ്, എസ്.കെ അസ്സയിനാര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റീജനല്‍ സെന്ററിന്റെ ഭാവി വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്ത്. പുതിയ കോഴ്‌സുകള്‍ ഉള്‍പ്പെടെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചകളും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384883/new-generation-education-facilities-fatima-tahliya-mla-nochad-meeting)