---
title: "ഓപ്പറേഷന്‍ തൂഫാന്‍: ബാലുശ്ശേരിയില്‍ 2.82 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍"
english_title: "Operation Toofan Youth Arrested With 2.82 Gram MDMA in Balussery Kozhikode Rural"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384900/operation-toofan-balussery-youth-arrested-mdma-2-82-gram"
published_at: "2026-09-30T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abd235e56940_frt.jpg"
keywords: ["MDMA Arrest", "Operation Toofan", "Kozhikode Rural Police", "Drug Case"]
---

# ഓപ്പറേഷന്‍ തൂഫാന്‍: ബാലുശ്ശേരിയില്‍ 2.82 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

> **Lead Summary:** ബാലുശ്ശേരി: ബാലുശ്ശേരിയില്‍ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി 2.82 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ബാലുശ്ശേരി തുരുത്തിയാട് സ്വദേശിയായ കുനിയില്‍ മിഥുന്‍ റോഷനാണ് അറസ്റ്റിലായത്. ഉള്ള്യേരി പറമ്പിന്റെ മുകളില്‍ കാണപ്പെട്ട മിഥുന്‍ റോഷനെ കോഴിക്കോട് റൂറല്‍ എസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡ് തടഞ്ഞുവെച്ച് ബാലുശ്ശേരി പോലീസിനെ അറിയിക്കുകയായിരുന്നു.

## Article Content

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി 2.82 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ബാലുശ്ശേരി തുരുത്തിയാട് സ്വദേശിയായ കുനിയില്‍ മിഥുന്‍ റോഷനാണ് അറസ്റ്റിലായത്. ഉള്ള്യേരി പറമ്പിന്റെ മുകളില്‍ കാണപ്പെട്ട മിഥുന്‍ റോഷനെ കോഴിക്കോട് റൂറല്‍ എസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡ് തടഞ്ഞുവെച്ച് ബാലുശ്ശേരി പോലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ബാലുശ്ശേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജീഷ്മ വി, എഎസ്‌ഐ ഗിരീഷ്, എസ്സിപിഒ ഷൈജു, സിപിഒ ബിജു എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി. എസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐമാരായ സി എം സുനില്‍കുമാര്‍, ബിനീഷ് വി സി, സിപിഒ ലിധിന്‍, ഡിവൈഎസ്പി സ്‌ക്വാഡ് അംഗങ്ങളായ എസ്സിപിഒ ഷാഫി, റഫീക്ക് എന്നിവരുമൊന്നിച്ച് നടത്തിയ പരിശോധനയില്‍ പ്രതിയില്‍ നിന്നും നിരോധിത രാസലഹരിയായ 2.82 ഗ്രാം എംഡിഎംഎ കണ്ടെത്തി.

തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കി.സമാനമായ മറ്റൊരു കേസില്‍ 32 ദിവസം ജയിലില്‍ കിടന്ന് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആളാണ് മിഥുന്‍ റോഷനെന്നും ഇയാളുടെ പേരില്‍ മറ്റു രണ്ടു കേസുകളും വാറണ്ടുമുണ്ടെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384900/operation-toofan-balussery-youth-arrested-mdma-2-82-gram)