---
title: "ലോക വയോജന ദിനം: പേരാമ്പ്രയില്‍ മുതിര്‍ന്ന പൗരരുടെ കുടുംബസംഗമം നടത്തി"
english_title: "World Senior Citizens Day Elderly Family Gathering Held at Perambra Dakshinamurthy Hall"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384923/world-senior-citizens-day-family-gathering-perambra-panchayat"
published_at: "2026-09-30T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abd48b3ac2bd_gtyuu.jpg"
keywords: ["World Senior Citizens Day", "Perambra Grama Panchayat", "Fatima Tahliya MLA", "Elderly Gathering"]
---

# ലോക വയോജന ദിനം: പേരാമ്പ്രയില്‍ മുതിര്‍ന്ന പൗരരുടെ കുടുംബസംഗമം നടത്തി

> **Lead Summary:** **പേരാമ്പ്ര: **ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തണലേകിയവര്‍ക്ക് തണലാവാം എന്ന പേരില്‍ മുതിര്‍ന്ന പൗരരുടെ കുടുംബസംഗമം സംഘടിപ്പിച്ചു. പേരാമ്പ്ര ദക്ഷിണാമൂര്‍ത്തി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി പേരാമ്പ്ര എംഎല്‍എ അഡ്വ. ഫാത്തിമ തഹിലിയ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തണലേകിയവര്‍ക്ക് തണലാവാം എന്ന പേരില്‍ മുതിര്‍ന്ന പൗരരുടെ കുടുംബസംഗമം സംഘടിപ്പിച്ചു. പേരാമ്പ്ര ദക്ഷിണാമൂര്‍ത്തി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി പേരാമ്പ്ര എംഎല്‍എ അഡ്വ. ഫാത്തിമ തഹിലിയ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം എടത്തുംക്കര, രാജന്‍ മരുതേരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി.കെ നാസിദ, അഡ്വ. അപര്‍ണ, യൂസഫ് കരിമ്പിന്‍പൊയില്‍, കെ.എം ശ്രീനിവാസന്‍, പ്രദീപന്‍, വല്‍സന്‍ നായര്‍, ബാബു കൊമ്മിണിയോട്ട്, രാധാകൃഷ്ണന്‍, സജീന, വിനു നാഗത്ത്, അബ്ദുള്ള മിദ്ലാജ്, ബൈജു ആയടത്തില്‍, ശ്രീജ, റാജിയ ഷെറിന്‍, ഇ.പി കുഞ്ഞബ്ദുള്ള, ശ്രീധരന്‍ ശ്രീനിലയം, ഉഷ, രതിരാജീവ്, ബീന എന്നിവര്‍ നേതൃത്വം നല്‍കി.

ചടങ്ങിലെത്തിയ 102 വയസ്സുള്ള നാരായണന്‍ നായര്‍, 90 വയസ്സുള്ള കല്യാണി അമ്മ എന്നിവരെ എംഎല്‍എ പൊന്നാട അണിയിച്ച് ആദരിച്ചു. ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡുകളില്‍ നിന്നായി 85 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ മുതിര്‍ന്ന പൗരന്മാരെയും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. 75 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാരെ പരിപാടിയിലേക്ക് ക്ഷണിച്ചു.

പേരാമ്പ്രയിലെ വിവിധ കോളെജുകളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ പരിപാടിയുടെ വിവിധ ഘട്ടങ്ങളില്‍ സജീവമായി പങ്കാളികളായി. ഗാനങ്ങളും കലാപരിപാടികളും ഉള്‍പ്പെടെ സംഗമം വലിയ ആഘോഷമായി മാറി. മുതിര്‍ന്ന പൗരന്മാര്‍ക്കായി പഠനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ പദ്ധതികള്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്നതായി എംഎല്‍എ ഫാത്തിമ തഹിലിയ പറഞ്ഞു.

പരിപാടിയുടെ ഭാഗമായി 21 വാര്‍ഡുകളിലും മുതിര്‍ന്നവര്‍ക്കായി ഡിജിറ്റല്‍ സാക്ഷരതാ ക്ലാസുകള്‍ സംഘടിപ്പിച്ചതായും കുട്ടികള്‍ മുതിര്‍ന്നവരുടെ വീടുകളിലെത്തി സംവദിക്കുകയും അവരുടെ അനുഭവങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്ന പരിപാടികള്‍, വാര്‍ഡ് തല ആദരിക്കല്‍ ചടങ്ങുകള്‍ എന്നിവയും വയോജന ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഉച്ചഭക്ഷണത്തോടും വിവിധ കലാപരിപാടികളോടും കൂടി മുതിര്‍ന്ന പൗരരുടെ കുടുംബസംഗമം സമാപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384923/world-senior-citizens-day-family-gathering-perambra-panchayat)