---
title: "പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ പി.കെ. ലീല അന്തരിച്ചു"
english_title: "Perambra Higher Secondary School Retired Principal PK Leela Passes Away at 78"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384956/perambra-higher-secondary-school-retired-principal-pk-leela-passes-away"
published_at: "2026-10-01T10:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abde6dc1e510_pppppppppp.JPG"
keywords: ["PK Leela", "Perambra News", "Perambra Higher Secondary School", "Obituary", "Kannadipoyil"]
---

# പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ പി.കെ. ലീല അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ഹൈസ്‌കൂള്‍ റോഡ് ഗസലില്‍ ഇല്ലപ്പറമ്പില്‍ പി.കെ. ലീല അന്തരിച്ചു. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കണ്ണാടിപ്പൊയില്‍ ഇല്ലപ്പറമ്പിലെ വീട്ടുവളപ്പില്‍.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ഹൈസ്‌കൂള്‍ റോഡ് ഗസലില്‍ ഇല്ലപ്പറമ്പില്‍ പി.കെ. ലീല അന്തരിച്ചു. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കണ്ണാടിപ്പൊയില്‍ ഇല്ലപ്പറമ്പിലെ വീട്ടുവളപ്പില്‍.

ഭര്‍ത്താവ് ഗംഗാധര മാരാര്‍ (റിട്ട. എയര്‍ഫോഴ്‌സ്, റിട്ട. കാനറാ ബാങ്ക്). മക്കള്‍ ജി. സുനില്‍ (ദുബായ്), പരേതനായ ജി. സുമേഷ് (ഫെഡറല്‍ ബാങ്ക്). മരുമക്കള്‍ പി. രൂപ (അധ്യാപിക, ചാലിയം ഇമ്പിച്ചി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ടി.കെ. ഗ്രീഷ്മ തേക്കുള്ള കണ്ടി (രാജഗിരി).

പിതാവ് പരേതനായ പി.കെ. നാരായണന്‍. മാതാവ് പരേതയായ കാര്‍ത്ത്യായനി അമ്മ. സഹോദരങ്ങള്‍ പി.കെ. ഭാനുമതി, പി.കെ. തങ്കം, പി.കെ. സരള, പി.കെ. മുരളി (പനങ്ങാട് സൗത്ത് എയുപി സ്‌കൂള്‍ റിട്ട. അധ്യാപകന്‍, സിപിഐഎം കണ്ണാടിപ്പൊയില്‍ വെസ്റ്റ് ബ്രാഞ്ച് അംഗം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384956/perambra-higher-secondary-school-retired-principal-pk-leela-passes-away)