---
title: "യുപിഐ ഇടപാടുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി"
english_title: "Kerala Vyapari Vyavasayi Samithi Perambra Area Conference Demands Withdrawal of Extra Charge on UPI Transactions"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384975/upi-extra-charge-withdrawal-demand-vyapari-vyavasayi-samithi-perambra-area-conference"
published_at: "2026-10-01T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe01e1180f7_kooooooooooo.JPG"
keywords: ["Vyapari Vyavasayi Samithi", "Perambra News", "UPI Charges", "Area Conference", "MM Kunjiraman"]
---

# യുപിഐ ഇടപാടുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി

> **Lead Summary:** പേരാമ്പ്ര: യുപിഐ ഇടപാടുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി-വ്യവസായി സമിതി പേരാമ്പ്ര ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപാരരംഗത്ത് വ്യാപകമായ സാഹചര്യത്തില്‍ അധിക ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് ചെറുകിട വ്യാപാരികള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

## Article Content

പേരാമ്പ്ര: യുപിഐ ഇടപാടുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി-വ്യവസായി സമിതി പേരാമ്പ്ര ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപാരരംഗത്ത് വ്യാപകമായ സാഹചര്യത്തില്‍ അധിക ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് ചെറുകിട വ്യാപാരികള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

ചേനോളി റോഡിലെ ദയ ഓഡിറ്റോറിയത്തില്‍ നടന്ന ഏരിയ സമ്മേളനത്തിന് ഏരിയ പ്രസിഡന്റ് എം.എം കുഞ്ഞിരാമന്‍ പതാക ഉയര്‍ത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സൂര്യ അബ്ദുല്‍ ഗഫൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബി.എം മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എം കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ഗഫൂര്‍ രാജധാനി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി രഘുത്തമന്‍, ആസ്യ കൃഷ്ണകുമാര്‍, എ.പി ശ്രീജ, രാമചന്ദ്രന്‍ ഗുഡ്വില്‍, നാരായണന്‍ എസ്‌ക്വയര്‍, എ.പി ഉണ്ണികൃഷ്ണന്‍, സി.കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് സത്യന്‍ സ്‌നേഹ, സെക്രട്ടറി ബി.എം മുഹമ്മദ്, ട്രഷറര്‍ രാമചന്ദ്രന്‍ ഗുഡ്വില്‍, വൈസ് പ്രസിഡന്റുമാരായി വി.കെ ഭാസ്‌കരന്‍, നാരായണന്‍ എസ്‌ക്വയര്‍, സ്‌കറിയ നന്തിലത്ത്, ജോയിന്റ് സെക്രട്ടറിമാരായി ഇ.എം ശ്രീജിത്ത്, എം.കെ ശ്രീനി, ഒ അനിത എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384975/upi-extra-charge-withdrawal-demand-vyapari-vyavasayi-samithi-perambra-area-conference)