---
title: "കിസ്സ റിക്രിയേഷന്‍ സെന്ററിന്റെ വയോജന സംഗമം 2026 ഒക്ടോബര്‍ 2 ന് പാലേരിയില്‍"
english_title: "Kissa Recreation Center Paleri Vayojana Sangamam 2026 on October 2 at Paleri Town"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384996/kissa-recreation-center-paleri-vayojana-sangamam-2026-october-2"
published_at: "2026-10-01T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe1ad3620c3_uuuuuuuuuuuuuuuuuu.JPG"
keywords: ["Kissa Paleri", "Vayojana Sangamam 2026", "Paleri Town", "Changaroth Panchayat", "Naseema Vazhayil"]
---

# കിസ്സ റിക്രിയേഷന്‍ സെന്ററിന്റെ വയോജന സംഗമം 2026 ഒക്ടോബര്‍ 2 ന് പാലേരിയില്‍

> **Lead Summary:** പാലേരി: കിസ്സ റിക്രിയേഷന്‍ സെന്റര്‍ പാലേരിയുടെ നേതൃത്വത്തില്‍ വയോജന സംഗമം - 2026 ഒക്ടോബര്‍ 2ന് നടക്കും. 2026 ഒക്ടോബര്‍ 2 വെള്ളി വൈകിട്ട് 4 മണിക്ക് പാലേരി ടൗണില്‍ വെച്ചാണ് വയോജന സംഗമം നടക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍ നിര്‍വഹിക്കും. എഎസ്‌ഐ, പിങ്ക് പൊലീസ് ജമീല റഷീദ് മുഖ്യപ്രഭാഷണം നടത്തും.

## Article Content

പാലേരി: കിസ്സ റിക്രിയേഷന്‍ സെന്റര്‍ പാലേരിയുടെ നേതൃത്വത്തില്‍ വയോജന സംഗമം - 2026 ഒക്ടോബര്‍ 2ന് നടക്കും. 2026 ഒക്ടോബര്‍ 2 വെള്ളി വൈകിട്ട് 4 മണിക്ക് പാലേരി ടൗണില്‍ വെച്ചാണ് വയോജന സംഗമം നടക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍ നിര്‍വഹിക്കും. എഎസ്‌ഐ, പിങ്ക് പൊലീസ് ജമീല റഷീദ് മുഖ്യപ്രഭാഷണം നടത്തും.

പ്രാദേശിക ചരിത്രസ്മൃതി, സൂപ്പര്‍ സീനിയേഴ്‌സിന് ആദരം, നര്‍മ്മസല്ലാപം, ലളിതകലാ പരിപാടികള്‍ എന്നിവയാണ് സംഗമത്തില്‍ ഒരുക്കിയിട്ടുള്ളത്. പഴങ്കഥകളും നാട്ടുവര്‍ത്തമാനങ്ങളും പങ്കിട്ട് മനസ്സിലെ വിങ്ങല്‍ അകറ്റാന്‍ ഒരു സമാശ്വാസ കേന്ദ്രം-സ്ഥാപനമായിരുന്ന് കിസ്സ പറയാന്‍ ഇതാ ഒരിടം എന്ന നിലയിലാണ് ഈ ഇഷ്ടവിനോദ-വിശ്രമ മുറി ഒരുക്കിയത്.

നാടിന് ഓര്‍മിക്കാനും അയവിറക്കാനും അഭിമാനകരമായ ഒരു ചരിത്രമുണ്ടെന്നും മറവിയോട് പൊരുതുന്ന പ്രായംചെന്നവരുടെ ധന്യമായ ഓര്‍മ്മകളിലാണ് ആ അനുഭവശേഖരമെന്നും അവ ഇനിയും മാഞ്ഞു പോകും മുമ്പ് നമുക്ക് കേള്‍ക്കണമെന്നും കുറിച്ചുവെക്കണമെന്നും വരുംതലമുറകള്‍ക്കുവേണ്ടി ശാശ്വതനിധിപോലെ ഇന്നലെകളിലെ നന്മകള്‍ നാം ഒപ്പിയെടുക്കണമെന്നും ടീം കിസ്സ അറിയിച്ചു.

ഇന്ന് നാളെയും മുന്നേറ്റവഴികളില്‍ വെളിച്ചവും ഊര്‍ജ്ജവും പകരാനുള്ള അവസരമാണ് ഗാന്ധിജയന്തി ദിനത്തില്‍ വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് പാലേരിയില്‍ ഒരുക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.

പ്രാദേശിക ചരിത്രരചനയുടെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നതെന്നും വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ സജീവ പിന്തുണകൂടിയുണ്ട് ഈ സദുദ്യമത്തിനെന്നും സംഘാടകര്‍ അറിയിച്ചു. പാലേരി-ചങ്ങരോത്ത് ഗ്രാമചരിതം അടുത്തവര്‍ഷം ആദ്യത്തില്‍ പ്രസിദ്ധീകരിക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും നാടിന്റെ പൊതു ഉന്നമനത്തില്‍ താല്പര്യമുള്ള ഏവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384996/kissa-recreation-center-paleri-vayojana-sangamam-2026-october-2)