---
title: "ആവള യുപി സ്‌കൂളില്‍ അനുമോദന ചടങ്ങും ലഹരിവിരുദ്ധ-സൈബര്‍ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു"
english_title: "Avala UP School Felicitation Ceremony and Anti Drug Cyber Awareness Class Organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385034/avala-up-school-felicitation-ceremony-cyber-awareness-class"
published_at: "2026-10-01T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe3acc0ca00_vvvvvvvvvvvv.JPG"
keywords: ["Avala UP School", "CM Kids Scholarship", "Anti Drug Awareness", "Melady AEO"]
---

# ആവള യുപി സ്‌കൂളില്‍ അനുമോദന ചടങ്ങും ലഹരിവിരുദ്ധ-സൈബര്‍ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** ആവള: ആവള യുപി സ്‌കൂളില്‍ 2025-26 വര്‍ഷത്തെ സി എം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും ലഹരിവിരുദ്ധ-സൈബര്‍ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

ആവള: ആവള യുപി സ്‌കൂളില്‍ 2025-26 വര്‍ഷത്തെ സി എം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും ലഹരിവിരുദ്ധ-സൈബര്‍ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് ഷാനവാസ് കൈവേലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മേലടി സബ്ജില്ല എഇഒ കെ.വി പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായി. വിദ്യാലയത്തിലെ പൂര്‍വ അധ്യാപകരായ എന്‍.എന്‍ നല്ലൂര്‍, നളിനി എന്നിവര്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് ചടങ്ങില്‍ വെച്ച് വിവിധ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഡ് അംഗം വി.കെ നാരായണന്‍ വിതരണം ചെയ്തു.

പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ റഖീബ് മണിയൂര്‍ ക്ലാസ് എടുത്തു. എം പി ടി എ പ്രസിഡന്റ് രജിത, മാനേജ്‌മെന്റ് പ്രതിനിധി രാജന്‍ അരീക്കല്‍, മുന്‍ പ്രധാന അധ്യാപകന്‍ ടി രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പ്രധാന അധ്യാപിക ജി സ്മിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജി.എസ് സീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385034/avala-up-school-felicitation-ceremony-cyber-awareness-class)