---
title: "കുന്നുമ്മല്‍ ഉപജില്ല ശാസ്ത്രമേളയ്ക്ക് എ ജെ ജോണ്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി"
english_title: "Kunnummal Sub District Science Fair Begins at AJ John Memorial Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385039/kunnummal-sub-district-science-fair-begins-aj-john-memorial-school"
published_at: "2026-10-01T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe3ff38a0e9_jjjjjjjjjjjjjjjjjjj.JPG"
keywords: ["Kunnummal Science Fair", "AJ John Memorial School", "Kunnummal Block Panchayat", "Kavilumpara", "School Mela"]
---

# കുന്നുമ്മല്‍ ഉപജില്ല ശാസ്ത്രമേളയ്ക്ക് എ ജെ ജോണ്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി

> **Lead Summary:** പേരാമ്പ്ര: കുന്നുമ്മല്‍ ഉപജില്ല ശാസ്ത്രമേളയ്ക്ക് എ ജെ ജോണ്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ഒന്നിന് സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളകളും മൂന്നിന് ശാസ്ത്ര ഗണിതശാസ്ത്ര മേളകളും അഞ്ചിന് ഐടി മേളയും നടത്തപ്പെടും. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശീന്ദ്രന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

പേരാമ്പ്ര: കുന്നുമ്മല്‍ ഉപജില്ല ശാസ്ത്രമേളയ്ക്ക് എ ജെ ജോണ്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ഒന്നിന് സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളകളും മൂന്നിന് ശാസ്ത്ര ഗണിതശാസ്ത്ര മേളകളും അഞ്ചിന് ഐടി മേളയും നടത്തപ്പെടും. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശീന്ദ്രന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലും പറമ്പത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബെന്നി ആലവേലില്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ജിജി കട്ടക്കയം നന്ദിയും പറഞ്ഞു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എം രത്‌നവല്ലി മേളയുടെ നടത്തിപ്പ് വിശദീകരിച്ചു.

2018 ലെ ലളിതകല അക്കാദമി ജേതാവും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ വി.കെ സൂര്യനാഥിനെ പ്രിന്‍സിപ്പാള്‍ ബിന്ദു മൈക്കിള്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

കാവിലുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശന്‍ മണലില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എം റോയ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബോബി മൂക്കന്‍തോട്ടം, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി നഷ്മ, എച്ച്എം ഫോറം കണ്‍വീനര്‍ നാസര്‍, കുന്നുമ്മല്‍ ബിപിസി ഇ.പി മുഹമ്മദ് അലി, പിടിഎ പ്രസിഡന്റ് എം.ടി മനോജ്, കെ.പി ബിജു, കെ ലജിത്ത്, അഖില്‍ ഹരികൃഷ്ണന്‍, ടി.കെ മുഹമ്മദ് റിയാസ്, പി സുധീര്‍, റഫീക്ക് പൈക്കാട്, കെ.സി സുമതി, കെ.പി സുരേഷ്‌കുമാര്‍, ടി.എം സത്യദേവന്‍, എം.എം മുനീര്‍, കെ നിവേദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385039/kunnummal-sub-district-science-fair-begins-aj-john-memorial-school)