---
title: "കിണര്‍ വൃത്തിയാക്കാനിറങ്ങി കിണറിലകപ്പെട്ടയാളെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി"
english_title: "The fire brigade rescued the man who went down to clean the well"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38506/the-fire-brigade-rescued-the-man-who-went-down-to-clean-the-well"
published_at: "2022-04-20T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62601e0097cf3_dddd.jpg"
keywords: []
---

# കിണര്‍ വൃത്തിയാക്കാനിറങ്ങി കിണറിലകപ്പെട്ടയാളെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

> **Lead Summary:** ** പേരാമ്പ്ര: **കിണര്‍ വൃത്തിയാക്കാന്‍ കിണറ്റിലിറങ്ങി കുടുങ്ങിപ്പോയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

## Article Content

** പേരാമ്പ്ര: **കിണര്‍ വൃത്തിയാക്കാന്‍ കിണറ്റിലിറങ്ങി കുടുങ്ങിപ്പോയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

പേരാമ്പ്ര പൊലീസ് സ്റ്റേഷന് സമീപം കച്ചേരിപറമ്പത്ത് കുഞ്ഞബ്ദുള്ളയുടെ കിണര്‍ വൃത്തിയാക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശി മണികണ്ഠനാണ് കിണറ്റില്‍ നിന്നു കയറാന്‍ കഴിയാതായത്.

പിന്നീട് പേരാമ്പ്ര അഗ്നിരക്ഷാസേന ഉദ്ദേശം 50അടി താഴ്ചയുള്ള കിണറ്റില്‍ നിന്നു മണികണ്ഠനെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. അസിഃസ്റ്റേഷന്‍ ഓഫീസ്സര്‍ സി.കെ മുരളീധരന്‍ , പി.സി പ്രേമന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38506/the-fire-brigade-rescued-the-man-who-went-down-to-clean-the-well)