---
title: "പഞ്ചാബ് നാഷണല്‍ ബാങ്ക് വാര്‍ഷികം: മെഡിക്കല്‍ ഉപകരണങ്ങളും പഠനോപകരണങ്ങളും കൈമാറി "
english_title: "Punjab National Bank Anniversary: Medical equipment and study materials handed over"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38512/punjab-national-bank-anniversary-medical-equipment-and-study-materials-handed-over"
published_at: "2022-04-20T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626022f27983a_dddd.jpg"
keywords: []
---

# പഞ്ചാബ് നാഷണല്‍ ബാങ്ക് വാര്‍ഷികം: മെഡിക്കല്‍ ഉപകരണങ്ങളും പഠനോപകരണങ്ങളും കൈമാറി 

> **Lead Summary:** ** പേരാമ്പ്ര: **പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 128ാ മത് സ്ഥാപക ദിനത്തിന്റെ ഭാഗമായി പേരാമ്പ്ര ശാഖ നൊച്ചാട് പ്രൈമറി ഹെല്‍ത്ത് സെന്ററിനു നല്‍കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ബാങ്ക് സര്‍ക്കിള്‍ ഹെഡ് രാമചന്ദ്രന്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ: നീതു ഗോപാലിനു നല്‍കി.

## Article Content

** പേരാമ്പ്ര: **പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 128ാ മത് സ്ഥാപക ദിനത്തിന്റെ ഭാഗമായി പേരാമ്പ്ര ശാഖ നൊച്ചാട് പ്രൈമറി ഹെല്‍ത്ത് സെന്ററിനു നല്‍കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ബാങ്ക് സര്‍ക്കിള്‍ ഹെഡ് രാമചന്ദ്രന്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ: നീതു ഗോപാലിനു നല്‍കി.

ചടങ്ങില്‍ ചീഫ് മാനേജര്‍ മധുസൂദനന്‍ നായര്‍, നൊച്ചാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ കൊട്ടാരക്കല്‍, പേരാമ്പ്ര ശാഖ മാനേജര്‍ നീതിന്‍ കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.

വാര്‍ഷികത്തിന്റെ ഭാഗമായി ചേനോളി കണ്ണമ്പത്ത് പാറ എല്‍.പി.സ്‌കൂളിന് നല്‍കിയ പഠനോപകരണങ്ങള്‍ ബാങ്ക് സര്‍ക്കിള്‍ ഹെഡ് രാമചന്ദ്രനില്‍ നിന്നും ഹെഡ്മിസ്ട്രസ് നഫീസ ഏറ്റുവാങ്ങി.

ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍ രജീഷ കൊല്ലമ്പത്ത്, സൂര്യ ടിച്ചര്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വില്ലേജ് അഡോപ്ഷന്‍ പ്രോഗ്രാമില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും നൊച്ചാട് വില്ലേജിനെ തെരഞ്ഞെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38512/punjab-national-bank-anniversary-medical-equipment-and-study-materials-handed-over)