---
title: "മേപ്പയ്യൂരില്‍ മുസ്ലിം ലീഗ് ഓഫീസ് ആക്രമണം അപലപനീയം; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ലീഗ്"
english_title: "Muslim League Office Attack in Meppayur Condemned SFI Accused"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385128/meppayur-muslim-league-office-attack-sfi-protest"
published_at: "2026-10-02T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf49d164d19_meppayur-muslim-league-office-attack-sfi-protest.jpg"
keywords: ["Meppayur News", "Muslim League Office Attack", "SFI", "AV Soudham Meppayur"]
---

# മേപ്പയ്യൂരില്‍ മുസ്ലിം ലീഗ് ഓഫീസ് ആക്രമണം അപലപനീയം; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ലീഗ്

> **Lead Summary:** **മേപ്പയ്യൂര്‍ : **മേപ്പയ്യൂരില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസിന് നേരെ നടന്ന ആക്രമണം അപലപനീയമാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ആസ്ഥാന മന്ദിരമായ എ.വി സൗധത്തിന് നേരെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതെന്ന് ലീഗ് ആരോപിച്ചു.

## Article Content

**മേപ്പയ്യൂര്‍ : **മേപ്പയ്യൂരില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസിന് നേരെ നടന്ന ആക്രമണം അപലപനീയമാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ആസ്ഥാന മന്ദിരമായ എ.വി സൗധത്തിന് നേരെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതെന്ന് ലീഗ് ആരോപിച്ചു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സമരവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് യാതൊരു പ്രകോപനവുമില്ലാതെ ഓഫീസിന് നേരെ ആക്രമണം ഉണ്ടായതെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു. ഫാത്തിമ തഹലിയ എംഎല്‍എയുടെ വികസന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച ബോര്‍ഡുകള്‍ കുത്തിക്കീറിയതായും പരാതിയുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് ചേര്‍ന്ന പഞ്ചായത്ത് മുസ്ലിം ലീഗ് യോഗത്തില്‍ പ്രസിഡന്റ് കമ്മന അബ്ദു റഹിമാന്‍ അധ്യക്ഷനായി. എം.എം അഷറഫ്, കെ.എം.എ അസീസ്, കീഴ്‌പോട്ട് അമ്മത്, ടി.എം അബ്ദുള്ള, അബ്ദുറഹിമാന്‍ ഇല്ലത്ത്, മുജീബ് കോമത്ത്, ടി.കെ അബ്ദുറഹിമാന്‍, ഐ.ടി അബ്ദുസലാം എന്നിവര്‍ സംസാരിച്ചു.

അതേസമയം ആക്രമണത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. പ്രകടനത്തിന് ശേഷം നടന്ന സംഗമം പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍ അധ്യക്ഷനായ ചടങ്ങില്‍ എം.എം അഷറഫ്, എം.കെ അബ്ദുറഹിമാന്‍, വി.പി ജാഫര്‍, എം.കെ ഫസലുറഹ്‌മാന്‍, മുജീബ് കോമത്ത് എന്നിവര്‍ സംസാരിച്ചു. ഇല്ലത്ത് അബ്ദുറഹിമാന്‍, ടി.എം അബ്ദുള്ള, കീഴ്‌പോട്ട് അമ്മത്, ടി.കെ അബ്ദുറഹിമാന്‍, മുഹമ്മദ് ചാവട്ട്, മുഹമ്മദ് എരവത്ത്, ഷര്‍മിന കോമത്ത്, സറീന ഒളോറ, വി.വി നസ്‌റുദ്ദീന്‍, മുഹമ്മദ് ഷാദി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385128/meppayur-muslim-league-office-attack-sfi-protest)