---
title: "ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് പേരാമ്പ്രയില്‍ ശുചീകരണ ക്യാമ്പ് നടത്തി"
english_title: "Gandhi Jayanti Cleaning Campaign Held in Perambra Gram Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385185/perambra-panchayat-gandhi-jayanti-swacchata-cleaning-campaign"
published_at: "2026-10-02T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf82b5341b8_perambra-panchayat-gandhi-jayanti-swacchata-cleaning-campaign.jpg"
keywords: ["Perambra Panchayat", "Gandhi Jayanti", "Swachhata Hi Seva"]
---

# ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് പേരാമ്പ്രയില്‍ ശുചീകരണ ക്യാമ്പ് നടത്തി

> **Lead Summary:** **പേരാമ്പ്ര : **ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വച്ഛതാ ഹി സേവയുടെ ഭാഗമായി കൈയ്യോടെ കൈകോര്‍ത്ത് ശുചീകരണ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര : **ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വച്ഛതാ ഹി സേവയുടെ ഭാഗമായി കൈയ്യോടെ കൈകോര്‍ത്ത് ശുചീകരണ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.കെ നാസിദ, അഡ്വ. അപര്‍ണ, മെമ്പര്‍മാരായ യൂസഫ്, ശ്രീനിവാസന്‍, വത്സന്‍ നായര്‍, അനിരുദ്ധന്‍, സജീന, രാധാകൃഷ്ണന്‍, പ്രദീപന്‍, വിനു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷൈജു എന്നിവര്‍ നേതൃത്വം നല്‍കി.

ക്യാമ്പയിനില്‍ സി.കെ.ജി കോളെജ്, പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഡിഗ്‌നിറ്റി കോളെജ്, സില്‍വര്‍ കോളെജ് എന്നിവിടങ്ങളിലെ എന്‍എസ്എസ് യൂണിറ്റുകള്‍ സജീവമായി പങ്കെടുത്തു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ സ്വച്ഛതാ സന്ദേശവും പ്രചരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385185/perambra-panchayat-gandhi-jayanti-swacchata-cleaning-campaign)