---
title: "കൂത്താളി ഇഎംഎസ് ഗ്രന്ഥാലയത്തില്‍ വയോജനദിനത്തില്‍ ആദരവും പ്രഭാഷണവും"
english_title: "EMS Library Koothali Honors Elderly Talents on Elderly Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385188/ems-library-koothali-elderly-day-honoring-ceremony"
published_at: "2026-10-02T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf860763d99__ems-library-koothali-elderly-day-honoring-ceremony.jpg"
keywords: ["EMS Library Koothali", "Elderly Day Kerala", "Senior Citizens Honor"]
---

# കൂത്താളി ഇഎംഎസ് ഗ്രന്ഥാലയത്തില്‍ വയോജനദിനത്തില്‍ ആദരവും പ്രഭാഷണവും

> **Lead Summary:** കൂത്താളി: ഇഎംഎസ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വയോജനദിനത്തോടനുബന്ധിച്ച് കൂത്താളിയിലെ വയോജന പ്രതിഭകളെ ആദരിക്കുകയും പ്രഭാഷണം സംഘടിപ്പിക്കുകയും ചെയ്തു. വയോജനങ്ങള്‍ക്കുവേണ്ടി കേരളം എങ്ങനെ മാറണം എന്ന വിഷയത്തെ ആസ്പദമാക്കി കെ.എന്‍ ബിനോയ് കുമാര്‍ പ്രഭാഷണം നടത്തി.

## Article Content

കൂത്താളി: ഇഎംഎസ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വയോജനദിനത്തോടനുബന്ധിച്ച് കൂത്താളിയിലെ വയോജന പ്രതിഭകളെ ആദരിക്കുകയും പ്രഭാഷണം സംഘടിപ്പിക്കുകയും ചെയ്തു. വയോജനങ്ങള്‍ക്കുവേണ്ടി കേരളം എങ്ങനെ മാറണം എന്ന വിഷയത്തെ ആസ്പദമാക്കി കെ.എന്‍ ബിനോയ് കുമാര്‍ പ്രഭാഷണം നടത്തി.

വാര്‍ധക്യകാലത്തെ സാമൂഹിക സുരക്ഷയും സര്‍ക്കാരിന്റെ പങ്കും അദ്ദേഹം വിശദീകരിച്ചു. രാഷ്ട്രീയ രംഗത്ത് ദീര്‍ഘകാലം സേവനം ചെയ്ത ടി.വി മാധവിയമ്മ, ഗായിക ഇ.ടി രാഗിണി, കൈത്തറി മേഖലയില്‍ ശോഭിച്ച കെ.എം ഗോപാലന്‍, സാഹിത്യ രംഗത്ത് സജീവമായ ടി.വി ശ്രീധരന്‍ എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്.

അവരുടെ മേഖലയിലെ സംഭാവനകള്‍ ചടങ്ങില്‍ അനുസ്മരിച്ചു. പി.പി ബാലന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.പി ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ. നാരായണന്‍ പ്രതിഭകളെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385188/ems-library-koothali-elderly-day-honoring-ceremony)