---
title: "നരേന്ദ്രമോഡി പാവങ്ങളുടെ രക്ഷകന്‍: കെ.കെ.രജീഷ് "
english_title: "Narendra Modi is the savior of the poor: KK Rajeesh"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38521/narendra-modi-is-the-savior-of-the-poor-kk-rajeesh"
published_at: "2022-04-20T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6260304440b96_dddd.jpg"
keywords: []
---

# നരേന്ദ്രമോഡി പാവങ്ങളുടെ രക്ഷകന്‍: കെ.കെ.രജീഷ് 

> **Lead Summary:** **പേരാമ്പ്ര: **തന്റെ ഭരണത്തില്‍ പാവങ്ങള്‍ക്ക് വേണ്ടി ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പാവങ്ങളുടെ രക്ഷകനാണെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് അഭിപ്രായപ്പെട്ടു.

## Article Content

**പേരാമ്പ്ര: **തന്റെ ഭരണത്തില്‍ പാവങ്ങള്‍ക്ക് വേണ്ടി ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പാവങ്ങളുടെ രക്ഷകനാണെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് അഭിപ്രായപ്പെട്ടു.

ബിജെപി ഒബിസി മോര്‍ച്ച പേരാമ്പ്ര മണ്ഡലം കമ്മിറ്റി പാലേരി റേഷന്‍ കടയ്ക്ക് മുന്നില്‍ നടത്തിയ സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരിബ് കല്യാണ്‍ യോജന പദ്ധതി ഗുണഭോക്താക്കളുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോറോണ മഹാമാരിയില്‍ സമ്പന്ന രാജ്യങ്ങളില്‍ പോലും ദാരിദ്രം പിടിമുറിക്കിയപ്പോള്‍ ഭാരത സര്‍ക്കാര്‍ പാവങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചു.

പാവങ്ങള്‍ക്കായി ജന്‍ ധന്‍ യോജന, കിസാന്‍ സമ്മാന്‍ നിധി, മാത്യ വന്ദന യോജന, ജല്‍ ജീവന്‍ മിഷന്‍ പദ്ധതി, ഉങ്ങ്വല യോജന പദ്ധതി, തൊഴിലുറപ്പ് കൂലി വര്‍ദ്ധനവ് എന്നിവ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജനപ്രിയ പദ്ധതികളാണ് എന്ന് കെ.കെ.രജീഷ് ചുണ്ടിക്കാട്ടി.

ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് കെ.കെ. സജീവന്‍ അദ്ധ്യക്ഷനായി. തറമല്‍ രാഗേഷ്, | കെ.രാഘവന്‍, വി.സി നാരായണന്‍, ഇല്ലത്ത് മോഹനന്‍, പി ലൈജു, എന്‍.ഇ ചന്ദ്രന്‍, ബാബു പുതുപറമ്പില്‍, ടി.എം.കെ കല്ലൂര്‍, തയ്യില്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു.

ചന്ദ്രന്‍ ചക്കുളങ്ങര, മോളി നാരായണന്‍, പി.പി ശശി, രവിന്ദ്രന്‍ ചമ്മന്‍ കുഴി, സവിത സതീഷ് എന്നിവര്‍ നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38521/narendra-modi-is-the-savior-of-the-poor-kk-rajeesh)