---
title: "പേരാമ്പ്ര എസ്റ്റേറ്റ് തൊഴിലാളികളോട് കാട്ടുന്നത് കടുത്ത വിവേചനം: മനയത്ത് ചന്ദ്രന്‍ "
english_title: "Discrimination against Perambra estate workers: Manayath Chandran"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38523/discrimination-against-perambra-estate-workers-manayath-chandran"
published_at: "2022-04-20T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626035e2e4c14_dddd.jpg"
keywords: []
---

# പേരാമ്പ്ര എസ്റ്റേറ്റ് തൊഴിലാളികളോട് കാട്ടുന്നത് കടുത്ത വിവേചനം: മനയത്ത് ചന്ദ്രന്‍ 

> **Lead Summary:** ** പേരാമ്പ്ര: **പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേര ഇ യുടെ കീഴില്‍ ജോലിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് കഴിഞ്ഞ 7 വര്‍ഷമായി ശബള വര്‍ദ്ധനവ് നടപ്പാക്കിയിട്ടില്ല.

## Article Content

** പേരാമ്പ്ര: **പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേര ഇ യുടെ കീഴില്‍ ജോലിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് കഴിഞ്ഞ 7 വര്‍ഷമായി ശബള വര്‍ദ്ധനവ് നടപ്പാക്കിയിട്ടില്ല.

കാലാകാലമായി കിട്ടിക്കൊണ്ടിരുന്ന മോട്ടിവേഷന്‍, മെഡിക്കല്‍, യുനിഫോം അലവന്‍സുകള്‍, ലീവ് ആനുകൂല്യങ്ങള്‍ എന്നിവ വര്‍ഷങ്ങളായി തടഞ്ഞുവെച്ചിരിക്കുകയാണ്.

ജീവനക്കാരും മാനേജ്‌മെന്റും സര്‍വ്വ ആനുകൂല്യങ്ങളും അനുഭവിക്കുകയും കോര്‍പ്പറേഷന്റെ നഷ്ടക്കണക്കു പറഞ്ഞു തൊഴിലാളികള്‍ക്ക് നീതി നിഷേധിക്കുകയും ചെയ്യുന്ന വിരോധാഭാസം കൈയും കെട്ടി നോക്കിയിരിക്കാന്‍ എച്ച്.എം.എസ് തയ്യാറല്ലെന്നും അവകാശങ്ങള്‍ നേടിയെടുക്കുന്നതു വരെ ശക്തമായ സമരം തുടരുമെന്നും എച്ച്.എം.എസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് മനയത്തു ചന്ദ്രന്‍ പറഞ്ഞു.

എസ്റ്റേറ്റില്‍ മിനിമം കൂലി നടപ്പാക്കണമെന്നും തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടു പേരാമ്പ്ര എസ്റ്റേറ്റ് ലേബര്‍ - എച്ച്.എം.എസ് നടത്തിയ എസ്റ്റേറ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുണിയന്‍ പ്രസിഡണ്ട് കെ.ജി.രാമനാരായണന്‍ അധ്യക്ഷനായി. കെ.വി.ബാലന്‍, വിജു ചെറുവത്തൂര്‍, സി.ഡി പ്രകാശ്, വര്‍ഗ്ഗീസ് കോലത്തുവീട്ടില്‍, ഷാജി വട്ടോളി, ഭാസ്‌കരന്‍ പേരാമ്പ്ര, എന്‍.കെ.പ്രേമലത എന്നിവര്‍ സംസാരിച്ചു.

സി.കെ.സുരേഷ്, കെ.ജെ ജോഷി, സിന്ധു മൈക്കിള്‍, ജെ.പി ജിന്‍സി, വിപിന്‍ ജോസഫ്, ബിജു ദേവസ്യ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38523/discrimination-against-perambra-estate-workers-manayath-chandran)