---
title: "രാജ്യം ഗാന്ധി മാര്‍ഗത്തില്‍ പ്രക്ഷോഭത്തിന് ഇറങ്ങണം; ഷാഫി പറമ്പില്‍ എംപി"
english_title: "Country Should Protest in Gandhian Way Against Modi Govt Shafi Parambil MP Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385230/shafi-parambil-gandhian-protest-modi-govt-hastha-gandhi-square-perambra"
published_at: "2026-10-02T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfd416dd086_shafi-parambil-gandhian-protest-modi-govt-hastha-gandhi-square-perambra.jpg"
keywords: ["Shafi Parambil MP", "Hastha Gandhi Square", "Gandhi Jayanti"]
---

# രാജ്യം ഗാന്ധി മാര്‍ഗത്തില്‍ പ്രക്ഷോഭത്തിന് ഇറങ്ങണം; ഷാഫി പറമ്പില്‍ എംപി

> **Lead Summary:** പേരാമ്പ്ര: കേന്ദ്രത്തിലെ മോദി ഭരണകൂടം തുടരുന്ന ജനാധിപത്യ-മതനിരപേക്ഷ വിരുദ്ധ നിലപാടുകള്‍ക്കെതിരെ രാജ്യം ഗാന്ധി മാര്‍ഗത്തില്‍ ശക്തമായ പ്രക്ഷോഭത്തിന് ഇറങ്ങണമെന്ന് ഷാഫി പറമ്പില്‍ എംപി പ്രസ്താവിച്ചു. ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ നിര്‍മ്മിച്ച ഹസ്ത ഗാന്ധി സ്‌ക്വയര്‍ സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

പേരാമ്പ്ര: കേന്ദ്രത്തിലെ മോദി ഭരണകൂടം തുടരുന്ന ജനാധിപത്യ-മതനിരപേക്ഷ വിരുദ്ധ നിലപാടുകള്‍ക്കെതിരെ രാജ്യം ഗാന്ധി മാര്‍ഗത്തില്‍ ശക്തമായ പ്രക്ഷോഭത്തിന് ഇറങ്ങണമെന്ന് ഷാഫി പറമ്പില്‍ എംപി പ്രസ്താവിച്ചു. ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ നിര്‍മ്മിച്ച ഹസ്ത ഗാന്ധി സ്‌ക്വയര്‍ സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേവലം 28 ശതമാനം വോട്ടര്‍മാരുടെ പിന്തുണയോടെ അധികാരത്തില്‍ വന്ന മോദി ഭരണകൂടം, രാജ്യത്തെ 72 ശതമാനം വരുന്ന ജനങ്ങളുടെ അവകാശങ്ങളെയും താല്പര്യങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളെ തച്ചുടയ്ക്കുന്ന ഫാസിസ്റ്റ് സമീപനങ്ങള്‍ക്കെതിരെ ഗാന്ധിയന്‍ മാതൃകയിലുള്ള ജനകീയ പ്രതിരോധം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് ഇന്നത്തെ കാലത്ത് ഏറെ പ്രസക്തിയുണ്ടെന്നും എംപി പറഞ്ഞു. ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. കെ പ്രവീണ്‍ കുമാര്‍ എംഎല്‍എ, അഡ്വ. ഫാത്തിമ തഹിലിയ എംഎല്‍എ, വി.ടി സൂരജ് എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വിജയരാഘവന്‍ ചേലിയ ഗാന്ധി പ്രഭാഷണം നടത്തി.

ചടങ്ങില്‍ ശില്‍പ്പി ഗുരുകുലം ബാബുവിനെ ഷാഫി പറമ്പില്‍ എംപി പൊന്നാട അണിയിച്ച് ആദരിച്ചു. മിനി വട്ടക്കണ്ടി, ലതികാ വിനോദ്, ഇബ്രാഹിം എടത്തുംകര, കെ മധുകൃഷ്ണന്‍, ഒ.എം രാജന്‍, ആര്‍.കെ മുനീര്‍, കെ.പി രാമചന്ദ്രന്‍ തുടങ്ങി നിരവധി രാഷ്ട്രീയ സാമൂഹിക നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ഒ.എം രാജന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശശികുമാര്‍ പേരാമ്പ്ര നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385230/shafi-parambil-gandhian-protest-modi-govt-hastha-gandhi-square-perambra)