---
title: "തറമലങ്ങാടി കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണം: യുഡിഎഫ് "
english_title: "Tharamalangadi drinking water project to be completed soon: UDF"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38526/tharamalangadi-drinking-water-project-to-be-completed-soon-udf"
published_at: "2022-04-20T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62603d339d9f6_dddd.jpg"
keywords: []
---

# തറമലങ്ങാടി കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണം: യുഡിഎഫ് 

> **Lead Summary:** ** അരിക്കുളം: **ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ മൂലം മുടങ്ങിക്കിടക്കുന്ന കാരയാട് തറമലങ്ങാടി കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് കാരയാട് മേഖല യുഡിഎഫ് കമ്മിറ്റി സായാഹ്ന ധര്‍ണ നടത്തി.

## Article Content

** അരിക്കുളം: **ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ മൂലം മുടങ്ങിക്കിടക്കുന്ന കാരയാട് തറമലങ്ങാടി കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് കാരയാട് മേഖല യുഡിഎഫ് കമ്മിറ്റി സായാഹ്ന ധര്‍ണ നടത്തി.

ശുദ്ധജല വിതരണത്തിനുള്ള വാട്ടര്‍ പമ്പ് ഉടനെ സ്ഥാപിക്കണമെന്നും ഇക്കാര്യത്തില്‍ അധികൃതരുടെ ഒളിച്ചു കളി അവസാനിപ്പിക്കണമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി ഇ അശോകന്‍ പറഞ്ഞു.

രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നവരോടുള്ള അനീതി അവസാനിപ്പിച്ചില്ലെങ്കില്‍ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തറമല്‍ അങ്ങാടിയില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമരസമിതി ചെയര്‍മാന്‍ ടി മുത്തുകൃഷ്ണന്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് കെ മേപ്പയ്യൂര്‍ ബ്ലോക്ക് സെക്രട്ടറി കെ.പി വേണുഗോപാലന്‍, പൊയിലങ്ങല്‍ അമ്മദ്, ഇ.കെ അഹമ്മദ് മൗലവി, സി രാമദാസ്, സി മോഹനന്‍, കെ.കെ കോയക്കുട്ടി, എന്‍.കെ അഷറഫ്, സുഹൈല്‍ അരിക്കുളം, കെ.എം അബ്ദുള്‍ സലാം, അനസ് കാരയാട്, എം.പി ശുഹൈബ്, കെ.കെ മനാഫ്, യദുകൃഷ്ണന്‍ തറമല്‍, നിസാമുദ്ദീന്‍ തറമല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38526/tharamalangadi-drinking-water-project-to-be-completed-soon-udf)