---
title: "പെരവച്ചേരിയില്‍ ഗാന്ധി സന്ദേശ യാത്ര നടത്തി"
english_title: "Gandhi Sandesha Yatra Organized in Peravachery Kottur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385307/gandhi-sandesha-yatra-peravachery-kottur-library"
published_at: "2026-10-03T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac09a6449b90_rtt.JPG"
keywords: ["Gandhi Sandesha Yatra", "Peravachery News", "Kottur News", "Gramodaya Library"]
---

# പെരവച്ചേരിയില്‍ ഗാന്ധി സന്ദേശ യാത്ര നടത്തി

> **Lead Summary:** കോട്ടൂര്‍: പെരവച്ചേരി ഗ്രാമോദയ വായനശാലയുടെ നേതൃത്വത്തില്‍ കോട്ടൂര്‍ മുതല്‍ പെരവച്ചേരി വരെ ഗാന്ധി സന്ദേശ യാത്ര നടത്തി. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യാത്രയില്‍ നിരവധി പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു.

## Article Content

കോട്ടൂര്‍: പെരവച്ചേരി ഗ്രാമോദയ വായനശാലയുടെ നേതൃത്വത്തില്‍ കോട്ടൂര്‍ മുതല്‍ പെരവച്ചേരി വരെ ഗാന്ധി സന്ദേശ യാത്ര നടത്തി. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യാത്രയില്‍ നിരവധി പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു.

ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്. തുടര്‍ന്ന് നടന്ന സ്മൃതി സദസ്സ് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീമ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗാന്ധിയന്‍ കെ.പി മനോജ് മുഖ്യപ്രഭാഷണം നടത്തി.

ഗ്രന്ഥശാല പ്രസിഡന്റ് വി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ ഗോവിന്ദന്‍ നമ്പീശന്‍ സ്വാഗതം പറഞ്ഞു. കോട്ടൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ സിനി, എ.പി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. എ.പി ഗിരീഷ്, ഇ.കെ ആനന്ദന്‍, സി.കെ ഷൈജു, സി സുനില്‍കുമാര്‍ തുടങ്ങിയവര്‍ സന്ദേശ യാത്രക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385307/gandhi-sandesha-yatra-peravachery-kottur-library)