---
title: "പേരാമ്പ്രയില്‍ മുസ്ലിം യൂത്ത് ലീഗ് സോളിഡാരിറ്റി പ്രോട്ടസ്റ്റ് സംഘടിപ്പിച്ചു"
english_title: "Muslim Youth League Solidarity Protest Held in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385344/muslim-youth-league-solidarity-protest-perambra"
published_at: "2026-10-03T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0cd4dc1525_muslim-youth-league-solidarity-protest-perambra.JPG"
keywords: ["Muslim Youth League Perambra", "Solidarity Protest", "Perambra News", "Election Commission Protest"]
---

# പേരാമ്പ്രയില്‍ മുസ്ലിം യൂത്ത് ലീഗ് സോളിഡാരിറ്റി പ്രോട്ടസ്റ്റ് സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഡല്‍ഹിയില്‍ സമരം ചെയ്ത ദേശീയ നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചും പേരാമ്പ്രയില്‍ മുസ്ലിം യൂത്ത് ലീഗ് സോളിഡാരിറ്റി പ്രോട്ടസ്റ്റ് സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഡല്‍ഹിയില്‍ സമരം ചെയ്ത ദേശീയ നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചും പേരാമ്പ്രയില്‍ മുസ്ലിം യൂത്ത് ലീഗ് സോളിഡാരിറ്റി പ്രോട്ടസ്റ്റ് സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണെന്നും നേതാക്കള്‍ പറഞ്ഞു. പ്രകടനത്തിന് മിസ്അബ് കീഴരിയൂര്‍, ശിഹാബ് കന്നാട്ടി, സി.കെ ജറീഷ്, സി.കെ ഹാഫിസ്, കെ.സി മുഹമ്മദ്, സിദ്ദീഖ് തൊണ്ടിയില്‍, അഡ്വ. ഷാനിദ് കീഴരിയൂര്‍, ഗഫൂര്‍ വാല്യക്കോട്, അഫ്‌സല്‍ അല്‍സഫ്, അന്‍വര്‍ഷാ നൊച്ചാട്, നിയാസ് കക്കാട്, എം.കെ ഫസലു റഹ്‌മാന്‍, സഈദ് അയനിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സമാപന പൊതുയോഗം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മിസ്അബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ശിഹാബ് കന്നാട്ടി അധ്യക്ഷത വഹിച്ചു. സി.കെ ജെറീഷ്, ഇ ഷാഹി, കെ.പി റസാഖ് എന്നിവര്‍ സംസാരിച്ചു. അഡ്വ. ഷാനിദ് കീഴരിയൂര്‍ സ്വാഗതവും കെ.സി മുഹമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385344/muslim-youth-league-solidarity-protest-perambra)