---
title: "പേരാമ്പ്ര മീഡിയ ക്ലബ്ബിന്റെ പതിനാലാം വാര്‍ഷികവും മീഡിയ വിഷന്‍ എട്ടാം വാര്‍ഷികവും ആഘോഷിച്ചു"
english_title: "Perambra Media Club 14th Anniversary and Media Vision 8th Anniversary Celebrated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385509/perambra-media-club-14th-anniversary-media-vision-8th-anniversary"
published_at: "2026-10-04T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac2617f4f058__perambra-media-club-14th-anniversary-media-vision-8th-anniversary.JPG"
keywords: ["Perambra Media Club", "Media Vision", "Anniversary Celebration"]
---

# പേരാമ്പ്ര മീഡിയ ക്ലബ്ബിന്റെ പതിനാലാം വാര്‍ഷികവും മീഡിയ വിഷന്‍ എട്ടാം വാര്‍ഷികവും ആഘോഷിച്ചു

> **Lead Summary:** പേരാമ്പ്ര: കഴിഞ്ഞ 13 വര്‍ഷമായി പേരാമ്പ്രയില്‍ പ്രവര്‍ത്തിച്ചുവരുന്ന ദൃശ്യ-പത്ര-കലാ സാംസ്‌കാരിക കൂട്ടായ്മയായ മീഡിയ ക്ലബ്ബിന്റെ പതിനാലാം വാര്‍ഷികവും മീഡിയ വിഷന്‍ ഓണ്‍ലൈന്‍ ന്യൂസിന്റെ എട്ടാം വാര്‍ഷികവും പേരാമ്പ്ര റീജിനല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: കഴിഞ്ഞ 13 വര്‍ഷമായി പേരാമ്പ്രയില്‍ പ്രവര്‍ത്തിച്ചുവരുന്ന ദൃശ്യ-പത്ര-കലാ സാംസ്‌കാരിക കൂട്ടായ്മയായ മീഡിയ ക്ലബ്ബിന്റെ പതിനാലാം വാര്‍ഷികവും മീഡിയ വിഷന്‍ ഓണ്‍ലൈന്‍ ന്യൂസിന്റെ എട്ടാം വാര്‍ഷികവും പേരാമ്പ്ര റീജിനല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.

മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി അനില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മീഡിയ ക്ലബ്ബ് വൈസ് പ്രസിഡണ്ട് ഡോ. എ.കെ യൂസഫ് അധ്യക്ഷത വഹിച്ചു. മീഡിയ ക്ലബ്ബ് പ്രസിഡണ്ട് സി.കെ ബാലകൃഷ്ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജീവന്‍ ടി.വി റീജിനല്‍ ചീഫ് അജീഷ് അത്തോളി മുഖ്യാതിഥിയായി.

ചടങ്ങില്‍ മീഡിയ വിഷനിലെ ആദ്യകാല മാധ്യമ പ്രവര്‍ത്തകരെയും കലാകാരന്മാരെയും ആദരിച്ചു. പേരാമ്പ്ര പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എന്‍.പി വിധു, ജീവകാരുണ്യ പ്രവര്‍ത്തകന്‍ എ.കെ തറുവൈ ഹാജി, അധ്യാപക അവാര്‍ഡ് ജേതാവും സ്‌കൗട്ട് കമ്മീഷണറുമായിരുന്ന ബാലചന്ദ്രന്‍ പാറച്ചോട്ടില്‍, അലങ്കാര്‍ ഭാസ്‌കരന്‍, ആര്‍.കെ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മീഡിയ ക്ലബ്ബ് സെക്രട്ടറി അബ്ദുള്ള പേരാമ്പ്ര സ്വാഗതവും മിത്ര മോഹന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385509/perambra-media-club-14th-anniversary-media-vision-8th-anniversary)