---
title: "എസ്എഫ്‌ഐ ആക്രമണം നടത്തിയ മേപ്പയ്യൂരിലെ ലീഗ് ഓഫീസ് ഫാത്തിമ തഹിലിയ എംഎല്‍എ സന്ദര്‍ശിച്ചു"
english_title: "MLA Adv Fathima Thahliya Visits Muslim League Office Attacked by SFI in Meppayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385574/mla-fathima-thahliya-visits-league-office-attacked-sfi-meppayur"
published_at: "2026-10-05T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3418e0cb05_mla-fathima-thahliya-visits-league-office-attacked-sfi-meppayur.jpg"
keywords: ["Fathima Thahliya MLA", "SFI Attack", "Muslim League Office"]
---

# എസ്എഫ്‌ഐ ആക്രമണം നടത്തിയ മേപ്പയ്യൂരിലെ ലീഗ് ഓഫീസ് ഫാത്തിമ തഹിലിയ എംഎല്‍എ സന്ദര്‍ശിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍: **എസ്എഫ്‌ഐ നേതൃത്വത്തില്‍ ആക്രമണം നടത്തി എംഎല്‍എയുടെ വികസന ബോര്‍ഡുകള്‍ ഉള്‍പ്പെടെ തകര്‍ത്ത മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി ആസ്ഥാന മന്ദിരമായ എ.വി സൗധം അഡ്വ. ഫാത്തിമ തഹിലിയ എംഎല്‍എ സന്ദര്‍ശിച്ചു.

## Article Content

**മേപ്പയ്യൂര്‍: **എസ്എഫ്‌ഐ നേതൃത്വത്തില്‍ ആക്രമണം നടത്തി എംഎല്‍എയുടെ വികസന ബോര്‍ഡുകള്‍ ഉള്‍പ്പെടെ തകര്‍ത്ത മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി ആസ്ഥാന മന്ദിരമായ എ.വി സൗധം അഡ്വ. ഫാത്തിമ തഹിലിയ എംഎല്‍എ സന്ദര്‍ശിച്ചു.

ആക്രമണത്തിന് നേതൃത്വം നല്‍കിയ മുഴുവന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെയും പേരില്‍ കേസ് എടുക്കണമെന്നും മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഫാത്തിമ തഹ്ലിയ എംഎല്‍എ ആവശ്യപ്പെട്ടു. ഇത്തരം അക്രമങ്ങള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അവര്‍ പറഞ്ഞു.

മുസ്ലിം ലീഗ് നേതാക്കളായ കമ്മന അബ്ദുറഹിമാന്‍, എം.എം അഷ്റഫ്, മുജീബ് കോമത്ത്, ഐ.ടി അബ്ദുസലാം, ടി.കെ അബ്ദുറഹിമാന്‍, ഹുസൈന്‍ കമ്മന, നിസാര്‍ മേപ്പയ്യൂര്‍, മുഹമ്മദ് എരവത്ത് എന്നിവര്‍ എം.എല്‍.എക്കൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385574/mla-fathima-thahliya-visits-league-office-attacked-sfi-meppayur)