---
title: "പേരാമ്പ്രയില്‍ സാമാജിക സമരസത ആചാര്യ ത്രയ സംഗമം സംഘടിപ്പിച്ചു"
english_title: "Samajika Samarasta Acharya Thraya Sangamam Organized in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385584/samajika-samarasta-acharya-thraya-sangamam-perambra-vhp"
published_at: "2026-10-05T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac34a2b7f8b5_samajika-samarasta-acharya-thraya-sangamam-perambra-vhp.jpg"
keywords: ["Perambra News", "VHP Perambra", "Samajika Samarasta", "Acharya Thraya Sangamam"]
---

# പേരാമ്പ്രയില്‍ സാമാജിക സമരസത ആചാര്യ ത്രയ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡിന്റെ നേതൃത്വത്തില്‍ സാമാജിക സമരസത ആചാര്യ ത്രയ സംഗമം സംഘടിപ്പിച്ചു. പേരാമ്പ്ര കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ വിവിധ ജാതി-മത സംഘടനകളുടെ പ്രതിനിധികളും പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

## Article Content

പേരാമ്പ്ര: വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡിന്റെ നേതൃത്വത്തില്‍ സാമാജിക സമരസത ആചാര്യ ത്രയ സംഗമം സംഘടിപ്പിച്ചു. പേരാമ്പ്ര കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ വിവിധ ജാതി-മത സംഘടനകളുടെ പ്രതിനിധികളും പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

സമൂഹത്തില്‍ മനുഷ്യരെ ജാതിയുടെയോ വിഭാഗത്തിന്റെയോ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാതെ എല്ലാവരെയും തുല്യരായി കാണേണ്ടത് കാലഘട്ടത്തിന്റെ പ്രധാന ആവശ്യകതയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ വിശ്വഹിന്ദു പരിഷത്ത് സാമാജിക സമരസത പ്രമുഖ് അഡ്വ. എം.ടി. മുരളീധരന്‍ പറഞ്ഞു.

ശ്രീനാരായണഗുരു, അയ്യങ്കാളി തുടങ്ങിയ നവോത്ഥാന നായകര്‍ മുന്നോട്ടുവെച്ച സാമൂഹിക സമത്വത്തിന്റെയും മനുഷ്യ സാഹോദര്യത്തിന്റെയും ആശയങ്ങള്‍ കൂടുതല്‍ ശക്തമായി പ്രചരിപ്പിക്കേണ്ടതിന്റെ പ്രസക്തിയും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ ജാതി-മത സംഘടനകളുടെ പ്രതിനിധികള്‍ ചടങ്ങില്‍ സംസാരിച്ചു. പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന വിവിധ വിഷയങ്ങളും സമൂഹത്തില്‍ ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും യോഗം ചര്‍ച്ച ചെയ്തു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു.

പ്രഖണ്ഡ സെക്രട്ടറി പ്രസൂണ്‍ കല്ലോട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശ്രീകേഷ് കുട്ടോത്ത് അധ്യക്ഷത വഹിച്ചു. മോഹനന്‍, അനില്‍കുമാര്‍ പേരാമ്പ്ര, കുഞ്ഞിക്കണ്ണന്‍, സന്തോഷ്, മുരളി, ബൈജു എന്നിവര്‍ സംസാരിച്ചു. ഷിഗില്‍ കുറ്റ്യാടി, രൂപേഷ്, മനോജ്, ഘോഷിത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഷിഗില്‍ കുറ്റ്യാടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385584/samajika-samarasta-acharya-thraya-sangamam-perambra-vhp)