---
title: "വാല്യക്കോട് കര്‍ഷകസംഘം ശില്പശാല സംഘടിപ്പിച്ചു"
english_title: "Karshaka Sangham Workshop Organized at Valyakkode Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385594/karshaka-sangham-workshop-valyakkode-perambra"
published_at: "2026-10-05T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3569778424_karshaka-sangham-workshop-valyakkode-perambra.jpg"
keywords: ["Valyakkode News", "Karshaka Sangham", "Perambra Farming", "Workshop"]
---

# വാല്യക്കോട് കര്‍ഷകസംഘം ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: കര്‍ഷകസംഘം പേരാമ്പ്ര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാല്യക്കോട് കര്‍ഷക ശില്പശാല സംഘടിപ്പിച്ചു. കേരള കര്‍ഷകസംഘം വൈസ് പ്രസിഡന്റ് എം. മഹബൂബ് ശില്പശാല ഉദ്ഘാടനം ചെയ്തു.

## Article Content

പേരാമ്പ്ര: കര്‍ഷകസംഘം പേരാമ്പ്ര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാല്യക്കോട് കര്‍ഷക ശില്പശാല സംഘടിപ്പിച്ചു. കേരള കര്‍ഷകസംഘം വൈസ് പ്രസിഡന്റ് എം. മഹബൂബ് ശില്പശാല ഉദ്ഘാടനം ചെയ്തു.

ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ കെ.വി നൗഷാദ്, അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് സുഷേണ്‍ എന്നിവര്‍ കാര്‍ഷിക വിഷയങ്ങളില്‍ ക്ലാസെടുത്തു. ജൈവ കൃഷിയെക്കുറിച്ച് കെ.എം ഗോവിന്ദന്‍ ക്ലാസെടുത്തു.

കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ അറിവുകള്‍ പകര്‍ന്നു നല്‍കുന്നതായിരുന്നു ക്ലാസുകള്‍. ശില്പശാലയുടെ ഭാഗമായി ഒലമടച്ചില്‍, നെല്ലുകുത്തല്‍, സള്‍ഫര്‍ കൊട്ടമടച്ചില്‍ തുടങ്ങിയ നാടന്‍ മത്സരങ്ങളും സംഘടിപ്പിച്ചു.

വിവിധതരം രാസവളങ്ങളുടെയും ജൈവവളങ്ങളുടെയും പ്രദര്‍ശനവും നടന്നു. നിരവധി കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു. കര്‍ഷകസംഘം ഏരിയാ സെക്രട്ടറി വിശ്വന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് കെ.കെ ദിവാകരന്‍ അധ്യക്ഷത വഹിച്ചു. മോഹനന്‍ ചിത്രകം നന്ദി പറഞ്ഞു. എം.എം ഗീത, ടി ദാമോദരന്‍, കെ മോഹനന്‍, കെ ശ്രീധരന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385594/karshaka-sangham-workshop-valyakkode-perambra)