---
title: "പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ വായ്പ വിതരണം; പേരാമ്പ്ര ഉപജില്ലാ ഓഫീസ് ഒരു കോടി 75 ലക്ഷം വിതരണം ചെയ്തു"
english_title: "Backward Classes Development Corporation Loan Distribution Perambra One Crore 75 Lakh"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385611/backward-classes-corporation-loan-distribution-perambra"
published_at: "2026-10-05T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac366fcefa4a_WhatsApp_Image_2026-07-25_at_4.12.51_PM.jpeg"
keywords: [": Backward Classes Development Corporation", "Perambra Sub District", "Loan Distribution"]
---

# പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ വായ്പ വിതരണം; പേരാമ്പ്ര ഉപജില്ലാ ഓഫീസ് ഒരു കോടി 75 ലക്ഷം വിതരണം ചെയ്തു

> **Lead Summary:** **പേരാമ്പ്ര:** കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സമഗ്ര 2026 ക്ഷേമപദ്ധതികളുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പേരാമ്പ്ര ഉപജില്ലാ ഓഫീസ് ഒരു കോടി 75 ലക്ഷം രൂപ വിതരണം ചെയ്തു. 

## Article Content

**പേരാമ്പ്ര:** കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സമഗ്ര 2026 ക്ഷേമപദ്ധതികളുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പേരാമ്പ്ര ഉപജില്ലാ ഓഫീസ് ഒരു കോടി 75 ലക്ഷം രൂപ വിതരണം ചെയ്തു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. എന്റെ വീട് വായ്പ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മലും വിദ്യാഭ്യാസ വായ്പ പദ്ധതി രവീന്ദ്രന്‍ കേളോത്തും നിര്‍വഹിച്ചു. 

ചടങ്ങില്‍ ടി.കെ തങ്കമണി, കെ. ഷബീബ്, കെ. അമൃത തുടങ്ങിയവര്‍ സംസാരിച്ചു. വ്യവസായ വികസന ഓഫീസര്‍ പി.എ ഇബ്രാഹിം കുട്ടി ക്ലാസ്സെടുത്തു. 

പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമിട്ടാണ് കോര്‍പ്പറേഷന്‍ സമഗ്ര 2026 പദ്ധതി നടപ്പിലാക്കുന്നത്. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385611/backward-classes-corporation-loan-distribution-perambra)