---
title: "പ്ലാസ്റ്റിക് ഭരണി തലയിൽ കുടുങ്ങി; രക്ഷകരെ കാത്ത് മിണ്ടാപ്രാണി"
english_title: "Plastic Jar Stuck on Dogs Head Stray Dog Seeks Rescue in Perambra Kaithakkal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385674/plastic-jar-stuck-dog-head-perambra-kaithakkal-puttad-rescue"
published_at: "2026-10-05T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3e83578dcb__plastic-jar-stuck-dog-head-perambra-kaithakkal-puttad-rescue.jpg"
keywords: ["Perambra News", "Stray Dog Rescue", "Kaithakkal Putad", "Animal Rescue Kerala"]
---

# പ്ലാസ്റ്റിക് ഭരണി തലയിൽ കുടുങ്ങി; രക്ഷകരെ കാത്ത് മിണ്ടാപ്രാണി

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര: തലയില്‍ പ്ലാസ്റ്റിക് ഭരണി കുടുങ്ങിയ നിലയില്‍ അലഞ്ഞുതിരിയുന്ന നായ കൈതക്കല്‍, പുറ്റാട് പ്രദേശത്തുകാര്‍ക്ക് നോവായി മാറുന്നു. വെളുത്ത നിറത്തിലുള്ള ഈ തെരുവുനായ കഴിഞ്ഞ രണ്ടാഴ്ചത്തോളമായി തലയില്‍ ഭരണിയുമായി പ്രദേശത്ത് ദുരിതജീവിതം നയിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര: തലയില്‍ പ്ലാസ്റ്റിക് ഭരണി കുടുങ്ങിയ നിലയില്‍ അലഞ്ഞുതിരിയുന്ന നായ കൈതക്കല്‍, പുറ്റാട് പ്രദേശത്തുകാര്‍ക്ക് നോവായി മാറുന്നു. വെളുത്ത നിറത്തിലുള്ള ഈ തെരുവുനായ കഴിഞ്ഞ രണ്ടാഴ്ചത്തോളമായി തലയില്‍ ഭരണിയുമായി പ്രദേശത്ത് ദുരിതജീവിതം നയിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

തലയില്‍ ഭരണി പൂര്‍ണ്ണമായും കുടുങ്ങിക്കിടക്കുന്നതിനാല്‍ നായയ്ക്ക് ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ സാധിക്കുന്നില്ല. ദിവസങ്ങളായി പട്ടിണിയിലായതോടെ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുന്ന നായ ക്ഷീണിതനാണ്. എല്ലും തോലുമായ അവസ്ഥയിലാണ് ഇപ്പോള്‍ ഈ മിണ്ടാപ്രാണി.

നാട്ടുകാരില്‍ ചിലര്‍ നായയുടെ തലയിലെ ഭരണി മാറ്റാന്‍ പലതവണ ശ്രമിച്ചെങ്കിലും, ഭയം കാരണം മനുഷ്യരെ കാണുമ്പോള്‍ നായ ഓടി രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഇതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്. മൃഗസംരക്ഷണ പ്രവര്‍ത്തകരും അധികൃതരും അടിയന്തരമായി ഇടപെട്ട് നായയെ പിടികൂടി ഭരണി മാറ്റിയില്ലെങ്കില്‍ ഈ മിണ്ടാപ്രാണിയുടെ ജീവന്‍ അപകടത്തിലാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എത്രമാത്രം അപകടകരമാണെന്നതിന്റെ ഉദാഹരണമാണിത്.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385674/plastic-jar-stuck-dog-head-perambra-kaithakkal-puttad-rescue)