---
title: "പേരാമ്പ്ര എ യു പി സ്‌കൂളില്‍ സ്‌കോളര്‍ഷിപ്പ് ജേതാക്കളുടെ സംഗമവും അനുമോദനവും നടത്തി"
english_title: "Scholarship winners meet and greet at Perambra AUP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38569/scholarship-winners-meet-and-greet-at-perambra-aup-school"
published_at: "2022-04-21T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6260f1b007d98_AUP1.JPG"
keywords: []
---

# പേരാമ്പ്ര എ യു പി സ്‌കൂളില്‍ സ്‌കോളര്‍ഷിപ്പ് ജേതാക്കളുടെ സംഗമവും അനുമോദനവും നടത്തി

> **Lead Summary:**  **പേരാമ്പ്ര**: പേരാമ്പ്ര എ യു പി സ്‌കൂളില്‍ സ്‌കോളര്‍ഷിപ്പ് ജേതാക്കളുടെ സംഗമവും അനുമോദനവും നടത്തി.

## Article Content

 **പേരാമ്പ്ര**: പേരാമ്പ്ര എ യു പി സ്‌കൂളില്‍ സ്‌കോളര്‍ഷിപ്പ് ജേതാക്കളുടെ സംഗമവും അനുമോദനവും നടത്തി.

2020-21 അദ്ധ്യായന വര്‍ഷത്തില്‍ പേരാമ്പ്ര എ യു പി സ്‌കൂളില്‍ നിന്നും എല്‍ എസ് എസ്, യു എസ് എസ്, സംസ്‌കൃതം, അറബിക്, ഉറുദു, തളിര്‍ സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളുടെ സംഗമവും അനുമോദനയോഗവും 'മര്‍മ്മരം' ഡിജിറ്റല്‍ ബുള്ളറ്റിന്‍ പ്രകാശനവും സ്‌കൂളില്‍ സംഘടിപ്പിച്ച വര്‍ണാഭമായ ചടങ്ങില്‍ നടന്നു.

അനുമോദനയോഗം പേരാമ്പ്ര എം എല്‍ എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉപഹാരസമര്‍പ്പണം നടത്തി.

അകാലത്തില്‍ പൊലിഞ്ഞുപോയ പേരാമ്പ്ര എ യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥി റിതിരാജിന്റെ സ്മരണാര്‍ത്ഥം കുടുംബം ഏര്‍പ്പെടുത്തിയ എല്‍ എസ് എസ്, യു എസ് എസ് ടോപ് സ്‌കോറര്‍മാര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് ഗ്രാമപഞ്ചായത്ത് അഗം പി. ജോന വിതരണം ചെയ്തു.

സ്‌കൂള്‍ തയ്യാറാക്കിയ ഡിജിറ്റല്‍ വിദ്യാഭ്യാസ ബുള്ളറ്റിന്‍ 'മര്‍മ്മരം' പേരാമ്പ്ര ബ്ലോക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വി.പി. നിത പ്രകാശനം ചെയ്തു.

വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മാഗസിന്‍ എം പി ടി എ ചെയര്‍പേഴ്‌സണ്‍ ലതിക വിനോദും ഇംഗ്ലീഷ് മാഗസിന്‍ സ്‌കൂള്‍ മാനേജര്‍ പ്രതിനിധി ഇ. വിശ്വനാഥനും പ്രകാശനം ചെയ്തു.വി.പി. ചന്ദ്രി, സി.പി.എ. അസീസ് എന്നിവര്‍ സംസാരിച്ചു.

പ്രധാനാധ്യാപിക കെ.പി. മിനി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.കെ. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38569/scholarship-winners-meet-and-greet-at-perambra-aup-school)