---
title: "എസ്.എം.എം.എ യു.പി സ്കൂൾ ശിവപുരം സ്കൂൾ കലോത്സവം AURA 2K26ന് തുടക്കമായി"
english_title: "SMMA UP School Sivapuram School Kalolsavam AURA 2K26 Inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385730/smma-up-school-sivapuram-aura-2k26-kalolsavam-inaugurated"
published_at: "2026-10-06T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac491a0e1b77_LAILA_1.JPG"
keywords: ["SMMA UP School Sivapuram", "AURA 2K26", "School Kalolsavam", "Sivapuram School Fest"]
---

# എസ്.എം.എം.എ യു.പി സ്കൂൾ ശിവപുരം സ്കൂൾ കലോത്സവം AURA 2K26ന് തുടക്കമായി

> **Lead Summary:** **പേരാമ്പ്ര: **എസ്എംഎംഎ യു.പി സ്കൂൾ ശിവപുരം സ്കൂൾ കലോത്സവം AURA 2K26ന് തുടക്കമായി.. പി.ടി.എ പ്രസിഡന്റ് സിഞ്ജിത്ത് കലോത്സവം ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **എസ്എംഎംഎ യു.പി സ്കൂൾ ശിവപുരം സ്കൂൾ കലോത്സവം AURA 2K26ന് തുടക്കമായി.. പി.ടി.എ പ്രസിഡന്റ് സിഞ്ജിത്ത് കലോത്സവം ഉദ്ഘാടനം ചെയ്തു.

പ്രധാന അധ്യാപിക ഡി.കെ ഷജിന അധ്യക്ഷത വഹിച്ചു. സീനിയര്‍ അധ്യാപിക ജെ.ആര്‍ ഹസീന , എംപിടിഎ പ്രസിഡന്റ് സൗമ്യ, സ്റ്റാഫ് സെക്രട്ടറി കൈലാസ്, പ്രോഗ്രാം ജോയിന്റ് കണ്‍വീനര്‍ ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രോഗ്രാം കണ്‍വീനര്‍ അരുണ്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് വി.സത്യന്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന കലോത്സവത്തില്‍ വിവിധ കലാ മത്സരങ്ങള്‍ നടക്കും.

സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാന്‍ അവസരം ഒരുക്കിയാണ് കലോത്സവം സംഘടിപ്പിക്കുന്നത്. കലോത്സവം വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും സര്‍ഗ്ഗാത്മകത വികസിപ്പിക്കുന്നതിനും സഹായകമാകുന്നതാണ്. രക്ഷിതാക്കളും നാട്ടുകാരും പരിപാടിയില്‍ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385730/smma-up-school-sivapuram-aura-2k26-kalolsavam-inaugurated)