---
title: "പാലേരി എംഎല്‍പി സ്‌കൂളില്‍ അറബിക് എക്‌സിബിഷന്‍ സംഘടിപ്പിച്ചു"
english_title: "Arabic Exhibition Held at Palery MLP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385739/arabic-exhibition-palery-mlp-school-nasar-rafique"
published_at: "2026-10-06T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac495e176b23_arabic-exhibition-palery-mlp-school-nasar-rafique.jpg"
keywords: ["Palery News", "MLP School", "Arabic Exhibition", "Perambra News"]
---

# പാലേരി എംഎല്‍പി സ്‌കൂളില്‍ അറബിക് എക്‌സിബിഷന്‍ സംഘടിപ്പിച്ചു

> **Lead Summary:** പാലേരി: പാലേരി എംഎല്‍പി സ്‌കൂളില്‍ അറബിക് എക്‌സിബിഷന്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രധാനധ്യാപകന്‍ ടി നാസര്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

പാലേരി: പാലേരി എംഎല്‍പി സ്‌കൂളില്‍ അറബിക് എക്‌സിബിഷന്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രധാനധ്യാപകന്‍ ടി നാസര്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു.

പി റഫീഖ് എക്‌സിബിഷന്‍ പരിചയപ്പെടുത്തി. വ്യത്യസ്ത അറബിക് കാലിഗ്രഫി രീതികള്‍, കുട്ടികള്‍ തയ്യാറാക്കിയ വര്‍ക്കുകള്‍, വിവിധ അറബിക് ചിത്രങ്ങളും അവയുടെ അറബിക് നാമങ്ങളും, എണ്ണങ്ങളും, സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട നാമങ്ങളും എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് അറബി ഭാഷയോട് കൂടുതല്‍ അടുപ്പം ഉണ്ടാക്കുന്നതിനും പുതിയ അറിവുകള്‍ പകരുന്നതിനും എക്‌സിബിഷന്‍ സഹായകമായി. വ്യത്യസ്തമായ ഈ അനുഭവം കുട്ടികള്‍ക്ക് ഏറെ പ്രയോജനകരമായെന്ന് അധ്യാപകര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385739/arabic-exhibition-palery-mlp-school-nasar-rafique)