---
title: "അരീക്കാട് ഫൈറ്റേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സിപിആര്‍ പരിശീലനവും സുരക്ഷാ ക്ലാസും സംഘടിപ്പിച്ചു"
english_title: "CPR Training and Safety Awareness Class by Areekad Fighters Club Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385759/cpr-training-safety-class-areekad-fighters-meenchanda-fire-station"
published_at: "2026-10-06T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4aecb6c0ff_cpr-training-safety-class-areekad-fighters-meenchanda-fire-station.jpg"
keywords: ["Kozhikode News", "CPR Training", "Areekad Fighters", "Meenchanda Fire Station", "Safety Class"]
---

# അരീക്കാട് ഫൈറ്റേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സിപിആര്‍ പരിശീലനവും സുരക്ഷാ ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** കോഴിക്കോട്: അരീക്കാട് ഫൈറ്റേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും മീഞ്ചന്ത അഗ്‌നിരക്ഷാസേനയും സംയുക്തമായി പ്രഥമശുശ്രൂഷ പരിശീലനവും ഗൃഹസുരക്ഷാ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

## Article Content

കോഴിക്കോട്: അരീക്കാട് ഫൈറ്റേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും മീഞ്ചന്ത അഗ്‌നിരക്ഷാസേനയും സംയുക്തമായി പ്രഥമശുശ്രൂഷ പരിശീലനവും ഗൃഹസുരക്ഷാ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ 41-ാം വാര്‍ഡ് കൗണ്‍സിലര്‍ ജാഹിഷ് മുല്ലവീട്ടില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് വൈസ് പ്രസിഡണ്ട് സജിത്ത് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കെ.എം ഹനീഫ, നാസര്‍ അരീക്കാട് എന്നിവര്‍ സംസാരിച്ചു.

സിപിആര്‍, ചോക്കിംഗ്, ഫയര്‍ എക്സ്റ്റിംഗ്യൂഷറുകളുടെ ഉപയോഗം, വിവിധതരം റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ മീഞ്ചന്ത നിലയത്തിലെ ഫയര്‍ ഓഫീസര്‍മാരായ ആദര്‍ശ്, ഉണ്ണിമായ എന്നിവര്‍ പ്രായോഗിക പരിശീലനം നല്‍കി.

പാചകവാതക അപകടങ്ങളെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും വിശദീകരിച്ചു. ക്ലബ്ബ് സെക്രട്ടറി ഷംജിത്ത് അത്തിക്കല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗിരീഷ് തുണ്ടുതറയില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385759/cpr-training-safety-class-areekad-fighters-meenchanda-fire-station)