---
title: "പേരാമ്പ്ര ഉപജില്ലാ ശാസ്ത്രോത്സവം ചെമ്പനോടയിൽ നടന്നു"
english_title: "Perambra Sub District Science Festival Held At Chembanoda"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385760/perambra-sub-district-science-festival-chembanoda"
published_at: "2026-10-06T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4b062381bd_LAILA_1.JPG"
keywords: ["Perambra Science Festival", "Chembanoda St Joseph High School", "Sub District Science Fair", "Chakittapara Panchayat"]
---

# പേരാമ്പ്ര ഉപജില്ലാ ശാസ്ത്രോത്സവം ചെമ്പനോടയിൽ നടന്നു

> **Lead Summary:** **ചെമ്പനോട: **പേരാമ്പ്ര ഉപജില്ലാ ശാസ്‌ത്രോത്സവം ചെമ്പനോട സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ വെച്ച് നടത്തി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ഡൊമിനിക് മുട്ടത്തുകുടിയില്‍ അധ്യക്ഷത വഹിച്ചു.

## Article Content

**ചെമ്പനോട: **പേരാമ്പ്ര ഉപജില്ലാ ശാസ്‌ത്രോത്സവം ചെമ്പനോട സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ വെച്ച് നടത്തി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ഡൊമിനിക് മുട്ടത്തുകുടിയില്‍ അധ്യക്ഷത വഹിച്ചു.

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിന്‍സി മനോജ്, ഗ്രാമപഞ്ചായത്ത് അംഗം ജിനീഷ് കല്ലുംപുറത്ത്, പേരാമ്പ്ര ഉപജില്ലാ ഓഫീസര്‍ യൂസഫ് നടുവണ്ണൂര്‍, ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആബിത പുതുശേരി, കണ്‍വീനര്‍ പി.രാമചന്ദ്രന്‍, ടി. കെ ദിനേശ്കുമാര്‍, വി.ടി തോമസ്, ലിബു തോമസ്, ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ഷീന ജോര്‍ജ്, യുപി സ്‌കൂള്‍ പ്രധാനാധ്യാപിക ഇ.എം ത്രേസ്യാമ്മ തുടങ്ങിയവര്‍ സംസാരിച്ചു.

ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ശാസ്‌ത്രോത്സവത്തില്‍ പങ്കെടുത്തു. ശാസ്ത്ര വിഷയങ്ങളില്‍ കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനുമാണ് ശാസ്‌ത്രോത്സവം സംഘടിപ്പിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385760/perambra-sub-district-science-festival-chembanoda)