---
title: "കരിങ്കല്ല് ദേഹത്തുവീണ് പരിക്കേറ്റ യുവാവ് മരിച്ചു "
english_title: "The young man died when the granite fell on his body"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38577/the-young-man-died-when-the-granite-fell-on-his-body"
published_at: "2022-04-21T11:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6260f84e54ef7_DEAD1.JPG"
keywords: []
---

# കരിങ്കല്ല് ദേഹത്തുവീണ് പരിക്കേറ്റ യുവാവ് മരിച്ചു 

> **Lead Summary:** **പേരാമ്പ്ര** : ജോലിക്കിടെ കരിങ്കല്ല് ദേഹത്തുവീണ് പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശു പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

## Article Content

**പേരാമ്പ്ര** : ജോലിക്കിടെ കരിങ്കല്ല് ദേഹത്തുവീണ് പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശു പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

മുതുകാട് പുത്തലത്ത് മീത്തല്‍ അബ്ദുള്‍ സലാം (44) ആണ് മരിച്ചത്. തിങ്കളാഴ്ച പന്തിരിക്കരയില്‍ കരിങ്കല്ലു കൊണ്ട് കെട്ടിയ കയ്യാല ഇടിഞ്ഞ് കല്ല് തലയില്‍ പതിക്കുകയായിരുന്നു.

ഇന്നലെ വൈകീട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് പന്തിരിക്കര ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.

പിതാവ് പരേതനായ കെ.പി. മൊയ്തീന്‍ കുട്ടി (കുറ്റിപ്പുറം) മാതാവ് കുഞ്ഞാമി. ഭാര്യ നസീമ (കിഴക്കന്‍ പേരാമ്പ്ര). മക്കള്‍ മുഹമ്മദ് നിയാസ് (വിദ്യാര്‍ഥി, ദാറുന്നുജും കോളേജ്, പേരാമ്പ്ര), മുഹമ്മദ് നിഹാല്‍ (വിദ്യാര്‍ഥി, അല്‍ ജാമിയ ഇസ്ലാമിയ, കാന്തപുരം), ഷഫ സലാം (വിദ്യാര്‍ഥി, മുതുകാട് പ്ലാന്റേഷന്‍ ഹൈസ്‌കൂള്‍). സഹോദരന്‍ മുനീര്‍ മുതുകാട് (സൂപ്പര്‍വൈസര്‍, ദാറുന്നുജും പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38577/the-young-man-died-when-the-granite-fell-on-his-body)