---
title: "മുന്‍ സേവാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി കാര്‍ത്ത്യായനിയുടെ നാലാം ചരമദിനം ആചരിച്ചു"
english_title: "4th Death Anniversary of Former Sevadal State General Secretary PC Karthyayani Observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385770/pc-karthyayani-4th-death-anniversary-valayam-congress-bhavan"
published_at: "2026-10-06T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4bbcdc5272_pc-karthyayani-4th-death-anniversary-valayam-congress-bhavan.jpg"
keywords: ["PC Karthyayani", "Congress", "Death Anniversary", "Valayam"]
---

# മുന്‍ സേവാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി കാര്‍ത്ത്യായനിയുടെ നാലാം ചരമദിനം ആചരിച്ചു

> **Lead Summary:** **വളയം: **മുന്‍ സേവാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.സി കാര്‍ത്ത്യായനിയുടെ നാലാം ചരമദിനം ആചരിച്ചു. വളയം കണ്ടം മേഖല കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ പി.സി കാര്‍ത്ത്യായനി സ്മാരക കോണ്‍ഗ്രസ് ഭവന്റെ ഉദ്ഘാടനവും സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.

## Article Content

**വളയം: **മുന്‍ സേവാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.സി കാര്‍ത്ത്യായനിയുടെ നാലാം ചരമദിനം ആചരിച്ചു. വളയം കണ്ടം മേഖല കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ പി.സി കാര്‍ത്ത്യായനി സ്മാരക കോണ്‍ഗ്രസ് ഭവന്റെ ഉദ്ഘാടനവും സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.

ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വ. കെ പ്രവീണ്‍ കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ മധു കൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

സത്യന്‍ കടിയങ്ങാട്, രാജന്‍ മരുതേരി, പി വാസു, മിനി വട്ടകണ്ടി, രാജന്‍ കെ പുതിയേടത്ത്, ഇ.ടി സത്യന്‍, സി.കെ ബാലന്‍, പി.കെ ശ്രീധരന്‍, പി.സി രാധാകൃഷ്ണന്‍, സി പ്രേമന്‍, എന്‍.പി രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

മോഹന്‍ദാസ് ഓണിയില്‍, രവീന്ദ്രന്‍ കേളോത്ത്, പി.എം പ്രകാശന്‍, ജോര്‍ജ് മുക്കള്ളില്‍, ബാബു പള്ളിക്കൂടം, പി.എസ് സുനില്‍ കുമാര്‍, പി.എം മണി, ധന്യ രമേശ്, ഷാഫി, പി.വി പത്മാവതി, സിദ്ധിഖ്, ബാലകൃഷ്ണന്‍ കക്കോറ എന്നിവര്‍ പുഷ്പാര്‍ച്ചനയ്ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385770/pc-karthyayani-4th-death-anniversary-valayam-congress-bhavan)