---
title: "വി.കെ കുഞ്ഞികൃഷ്ണൻ നായരെ അനുസ്മരിച്ചു"
english_title: "VK Kunjikrishnan Nair Remembrance Cheruvannur Congress Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385786/vk-kunjikrishnan-nair-remembrance-cheruvannur"
published_at: "2026-10-06T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4c8ff68092_LAILA_1.JPG"
keywords: ["VK Kunjikrishnan Nair", "Cheruvannur Mandal Congress", "Remembrance Meeting", "Congress Leader"]
---

# വി.കെ കുഞ്ഞികൃഷ്ണൻ നായരെ അനുസ്മരിച്ചു

> **Lead Summary:** **മുയിപ്പോത്ത്: **ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ വൈസ് പ്രസിഡന്റും കര്‍ഷക കോണ്‍ഗ്രസ് നേതാവുമായിരുന്ന മുയിപ്പോത്തെ വാളെരിക്കുറുങ്ങാട്ട് വി.കെ കുഞ്ഞികൃഷ്ണന്‍ നായരുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. 

## Article Content

**മുയിപ്പോത്ത്: **ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ വൈസ് പ്രസിഡന്റും കര്‍ഷക കോണ്‍ഗ്രസ് നേതാവുമായിരുന്ന മുയിപ്പോത്തെ വാളെരിക്കുറുങ്ങാട്ട് വി.കെ കുഞ്ഞികൃഷ്ണന്‍ നായരുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. 

ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ബി രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. 

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.കെ സുബൈദ, ഇ.പി സജീവന്‍, കെ.പി അരവിന്ദാക്ഷന്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത്, പിലാക്കാട്ട് ശങ്കരന്‍, എ.കെ ഉമ്മര്‍, വിജയന്‍ ആവള, പട്ടയാട്ട് അബ്ദുള്ള, രവീന്ദ്രന്‍ കിഴക്കയില്‍, രാജീവന്‍ അരിക്കോത്ത്, കോറോത്ത് വേണുഗോപാല്‍, ആര്‍.പി ഷോഭിഷ്, ശങ്കരന്‍ വാളിയില്‍, പി.പി ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വി.കണാരന്‍, വി.കെ നൗഫല്‍, കെ.കെ കുഞ്ഞമ്മത്, രാംദാസ് സൗപര്‍ണിക എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385786/vk-kunjikrishnan-nair-remembrance-cheruvannur)