---
title: "പേരാമ്പ്രയിലെ രണ്ട് പ്രധാന ക്യാമ്പസുകളിൽ എസ്.എഫ്.ഐക്ക് തിളക്കമാർന്ന വിജയം"
english_title: "SFI Victory In Two Major Campuses In Perambra CKG College Calicut University"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385793/sfi-victory-perambra-ckg-college-calicut-university-regional-centre"
published_at: "2026-10-06T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4d3b0d4b9d_LAILA_1.JPG"
keywords: ["SFI Victory Perambra", "CKG College Election", "Calicut University Regional Centre", "Student Union Election"]
---

# പേരാമ്പ്രയിലെ രണ്ട് പ്രധാന ക്യാമ്പസുകളിൽ എസ്.എഫ്.ഐക്ക് തിളക്കമാർന്ന വിജയം

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്രയിലെ രണ്ട് പ്രധാന ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മികച്ച വിജയം. സികെജി കോളേജില്‍ 20 സീറ്റുകളില്‍ 9 സീറ്റുകളില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, കാലിക്കറ്റ് സര്‍വകലാശാല റീജിയണല്‍ സെന്ററില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 

## Article Content

പേരാമ്പ്ര: പേരാമ്പ്രയിലെ രണ്ട് പ്രധാന ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മികച്ച വിജയം. സികെജി കോളേജില്‍ 20 സീറ്റുകളില്‍ 9 സീറ്റുകളില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, കാലിക്കറ്റ് സര്‍വകലാശാല റീജിയണല്‍ സെന്ററില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 

സി.കെ.ജി കോളേജില്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, മാഗസിന്‍ എഡിറ്റര്‍, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി തുടങ്ങിയ പ്രധാന സ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് സീറ്റുകളിലാണ് എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

പ്രധാന ഭാരവാഹിത്വങ്ങളില്‍ എതിരാളികളില്ലാതെ വിജയിച്ചത് സംഘടനയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു.  കാലിക്കറ്റ് സര്‍വകലാശാല റീജിയണല്‍ സെന്ററിലാകട്ടെ മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരാളികളില്ലാതെയാണ് തിരഞ്ഞെടുപ്പ് നടന്നത്. 

മുഴുവന്‍ സീറ്റുകളിലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് ക്യാമ്പസിലെ എസ്എഫ്‌ഐയുടെ ശക്തമായ സ്വാധീനത്തിനു തെളിവായാണ് വിലയിരുത്തപ്പെടുന്നത്. രണ്ട് ക്യാമ്പസുകളിലെയും തിരഞ്ഞെടുപ്പ് ഫലം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആഹ്ലാദത്തോടെയാണ് ഏറ്റെടുത്തത്.

വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനങ്ങളോടുള്ള വിദ്യാര്‍ത്ഥികളുടെ പിന്തുണയാണ് ഫലത്തില്‍ പ്രതിഫലിക്കുന്നതെന്ന് എസ്.എഫ്.ഐ നേതാക്കള്‍ പ്രതികരിച്ചു. പേരാമ്പ്ര മേഖലയില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനം കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ സൂചനയാണ് ഈ വിജയമെന്നും നേതാക്കള്‍ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385793/sfi-victory-perambra-ckg-college-calicut-university-regional-centre)