---
title: "സോഷ്യലിസ്റ്റ് ആശയങ്ങള്‍ പുതുതലമുറ മാതൃകയാക്കണം; എം.കെ ഭാസ്‌കരന്‍"
english_title: "Socialist Ideals Should Be Emulated By New Generation Says MK Bhaskaran Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385798/socialist-ideals-new-generation-mk-bhaskaran-kp-govindan-anniversary"
published_at: "2026-10-06T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4db7d8b6d4_socialist-ideals-new-generation-mk-bhaskaran-kp-govindan-anniversary.jpg"
keywords: ["Perambra News", "Socialist", "MK Bhaskaran", "KP Govindan", "RJD"]
---

# സോഷ്യലിസ്റ്റ് ആശയങ്ങള്‍ പുതുതലമുറ മാതൃകയാക്കണം; എം.കെ ഭാസ്‌കരന്‍

> **Lead Summary:** **പേരാമ്പ്ര:** പ്രമുഖ സോഷ്യലിസ്റ്റും കൂത്താളി മുതുകാട് സമരനായകനുമായിരുന്ന കെ.പി ഗോവിന്ദന്റെ ഇരുപത്തൊന്നാമത് ചരമവാര്‍ഷിക ദിനം ആചരിച്ചു. രാഷ്ട്രീയ ജനതാദള്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** പ്രമുഖ സോഷ്യലിസ്റ്റും കൂത്താളി മുതുകാട് സമരനായകനുമായിരുന്ന കെ.പി ഗോവിന്ദന്റെ ഇരുപത്തൊന്നാമത് ചരമവാര്‍ഷിക ദിനം ആചരിച്ചു. രാഷ്ട്രീയ ജനതാദള്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.

മുന്‍കാല സോഷ്യലിസ്റ്റുകള്‍ മുന്നോട്ടുവെച്ച സോഷ്യലിസ്റ്റ് ആശയങ്ങളും മൂല്യങ്ങളും പുതുതലമുറ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യസമത്വത്തിനും സാധാരണക്കാരുടെ അവകാശങ്ങള്‍ക്കും വേണ്ടി പോരാടിയ നേതാവായിരുന്നു കെ.പി ഗോവിന്ദനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പലവിധ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വര്‍ത്തമാനകാലത്ത് മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ജെഡി മണ്ഡലം പ്രസിഡന്റ് രാജീവന്‍ മല്ലിശ്ശേരി അധ്യക്ഷത വഹിച്ചു.

ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം കെ.ജി രാമനാരായണന്‍, എന്‍.എം അഷ്‌റഫ്, കെ.കെ പ്രേമന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീനിവാസന്‍, ഒ.എം രാധാകൃഷ്ണന്‍, കെ.പി രവീന്ദ്രന്‍, രജീഷ് കിഴക്കയില്‍, കെ.എം കുമാരന്‍, എ.കെ അഭിലാഷ്, കെ.വി ഷിജു, അജീഷ് കല്ലോട് എന്നിവര്‍ സംസാരിച്ചു. രാജന്‍ കുറ്റിക്കണ്ടി, മോഹനന്‍ വയലാളിക്കര എന്നിവര്‍ പുഷ്പാര്‍ച്ചനക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385798/socialist-ideals-new-generation-mk-bhaskaran-kp-govindan-anniversary)