---
title: "പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബറില്‍; സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന്"
english_title: "Perambra Sub District School Kalolsavam in November Welcome Committee Formation Meeting Today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385875/perambra-sub-district-kalolsavam-november-welcome-committee-meeting-october-7"
published_at: "2026-10-07T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5cfc9b34de_pli.jpg"
keywords: ["Perambra News", "School Kalolsavam", "Perambra HSS", "Perambra Sub District", "Education News"]
---

# പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബറില്‍; സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന്

> **Lead Summary:** **പേരാമ്പ്ര: **2026-27 അധ്യയന വര്‍ഷത്തെ പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം 2026 നവംബര്‍ 10, 11, 12, 13 തീയതികളില്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടത്തും.

## Article Content

**പേരാമ്പ്ര: **2026-27 അധ്യയന വര്‍ഷത്തെ പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം 2026 നവംബര്‍ 10, 11, 12, 13 തീയതികളില്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടത്തും.

കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനും വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് വിജയിപ്പിക്കുന്നതിനുമായി വിപുലമായ സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന് വൈകുന്നേരം 3 മണിക്ക് പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചേരും.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്യും.

പ്രദേശത്തെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-കലാരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ യോഗത്തിലേക്ക് ക്ഷണിച്ചതായി പേരാമ്പ്ര എഇഒ യൂസഫ് നടുവണ്ണൂര്‍, പ്രിന്‍സിപ്പാള്‍ കെ.കെ ഷാജു കുമാര്‍, പ്രധാനാധ്യാപിക കെ.കെ റീന, പിടിഎ പ്രസിഡന്റ് ലതേഷ് പുതിയടത്ത്, എംപിടിഎ പ്രസിഡന്റ് കെ.കെ നിഷ , മാനേജര്‍ എ.കെ കരുണാകരന്‍ എന്നിവര്‍ അറിയിച്ചു.

ഉപജില്ലയിലെ നൂറോളം വിദ്യാലയങ്ങളില്‍ നിന്നായി അയ്യായിരത്തിലധികം കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഈ കലോത്സവം നാടിന്റെ ആഘോഷമായി മാറുമെന്നും സംഘാടകര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385875/perambra-sub-district-kalolsavam-november-welcome-committee-meeting-october-7)