---
title: "വനിതാ ഫോറം കൂത്താളി മണ്ഡലം സമ്മേളനം നടത്തി"
english_title: "KSSPA Vanitha Forum Koothali Mandalam Meeting Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385900/ksspa-vanitha-forum-koothali-mandalam-meeting"
published_at: "2026-10-07T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5eaa7aadb3_LAILA_1.JPG"
keywords: []
---

# വനിതാ ഫോറം കൂത്താളി മണ്ഡലം സമ്മേളനം നടത്തി

> **Lead Summary:** **കൂത്താളി: ** കെഎസ്എസ്പിഎ വനിതാ ഫോറം കൂത്താളി മണ്ഡലം സമ്മേളനം നടത്തി. സമ്മേളനം നിയോജക മണ്ഡലം പ്രസിഡന്റ് ഇ.എം പത്മിനി ഉദ്ഘാടനം ചെയ്തു. 

## Article Content

**കൂത്താളി: ** കെഎസ്എസ്പിഎ വനിതാ ഫോറം കൂത്താളി മണ്ഡലം സമ്മേളനം നടത്തി. സമ്മേളനം നിയോജക മണ്ഡലം പ്രസിഡന്റ് ഇ.എം പത്മിനി ഉദ്ഘാടനം ചെയ്തു. 

ടി.പി പുഷ്പലത അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വനിതാ ഫോറം സെക്രട്ടറി പി. സുഷമ, മഹിമ രാഘവന്‍ നായര്‍, കെ.എം സുരേന്ദ്രന്‍, മിനി കെ നായര്‍, വി.എം ഗീത, ടി. ഷെല്‍മ തുടങ്ങിയവര്‍ സംസാരിച്ചു.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂത്താളി മണ്ഡലം സമ്മേളനം സംഘടിപ്പിച്ചത്. വയോജനങ്ങളുടെ പ്രശ്‌നങ്ങളും വനിതകളുടെ വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയായി. മണ്ഡലത്തിലെ അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെയാണ് സമ്മേളനം നടന്നത്. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385900/ksspa-vanitha-forum-koothali-mandalam-meeting)