---
title: "കോടേരിച്ചാലില്‍ ശ്രദ്ധ പാലിയേറ്റീവിന്റെ ഫിസിയോ തെറാപ്പി സെന്റര്‍ ആരംഭിച്ചു"
english_title: "Shraddha Palliative Physiotherapy Center Inaugurated at Koderichal Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385913/shraddha-palliative-physiotherapy-center-koderichal-perambra-inauguration"
published_at: "2026-10-07T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5fb027094f_shraddha-palliative-physiotherapy-center-koderichal-perambra-inauguration.jpg"
keywords: ["Perambra News", "Koderichal", "Shraddha Palliative", "Physiotherapy Center", "Mini Vattakkandi"]
---

# കോടേരിച്ചാലില്‍ ശ്രദ്ധ പാലിയേറ്റീവിന്റെ ഫിസിയോ തെറാപ്പി സെന്റര്‍ ആരംഭിച്ചു

> **Lead Summary:** പേരാമ്പ്ര: കോടേരിച്ചാല്‍ ശ്രദ്ധ പാലിയേറ്റീവില്‍ ശ്രദ്ധ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഫിസിയോ തെറാപ്പി സെന്റര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

പേരാമ്പ്ര: കോടേരിച്ചാല്‍ ശ്രദ്ധ പാലിയേറ്റീവില്‍ ശ്രദ്ധ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഫിസിയോ തെറാപ്പി സെന്റര്‍ ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി സെന്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ അപര്‍ണ, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം ബാബു പള്ളിക്കൂടം, കൂത്താളി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം ധന്യ രമേശ്, ഡോ. അമൃത പത്മന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. എം.പി അബ്ദുള്‍ ഗഫൂര്‍ സ്വാഗതവും ഷാജി കോടേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385913/shraddha-palliative-physiotherapy-center-koderichal-perambra-inauguration)