---
title: "വയോജനങ്ങളുടെ പെന്‍ഷന്‍ 3000 ആക്കണം: ചെറുവണ്ണൂരില്‍ സീനിയര്‍ സിറ്റിസണ്‍സ് ഫോറം ധര്‍ണ നടത്തി"
english_title: "Senior Citizens Forum Protest at Cheruvannur Demanding Pension Hike and Free KSRTC Travel"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385935/senior-citizens-forum-dharna-cheruvannur-pension-hike-demand"
published_at: "2026-10-07T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac618082b04a_uuuuuuuuuuuu.jpg"
keywords: ["Senior Citizens Forum", "Pension Hike", "KSRTC Free Travel", "Protest"]
---

# വയോജനങ്ങളുടെ പെന്‍ഷന്‍ 3000 ആക്കണം: ചെറുവണ്ണൂരില്‍ സീനിയര്‍ സിറ്റിസണ്‍സ് ഫോറം ധര്‍ണ നടത്തി

> **Lead Summary:** ചെറുവണ്ണൂര്‍: സീനിയര്‍ സിറ്റിസണ്‍സ് ഫോറം ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ധര്‍ണ നടത്തി.

## Article Content

ചെറുവണ്ണൂര്‍: സീനിയര്‍ സിറ്റിസണ്‍സ് ഫോറം ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ധര്‍ണ നടത്തി.

വയോജനങ്ങളുടെ ചിരകാല ആവശ്യമായ സതീശന്‍ സര്‍ക്കാര്‍ രൂപീകരിച്ച വയോജന വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി പെന്‍ഷന്‍ 3000 രൂപ എന്നത് നടപ്പില്‍ വരുത്തണമെന്നും, കെഎസ്ആര്‍ടിസി ബസ്സില്‍ വയോജനങ്ങള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നും സീനിയര്‍ സിറ്റിസണ്‍സ് ഫോറം ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ നടത്തിയ ധര്‍ണ സമരത്തില്‍ ആവശ്യപ്പെട്ടു.

മണ്ടോടി രാജന്‍ അധ്യക്ഷത വഹിച്ചു. ടി.എം ബാലന്‍, സി.എം കുഞ്ഞികൃഷ്ണന്‍, സി.പി ഗോപാലന്‍, കെ രാമദാസ്, ഇ.കെ ബാലന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385935/senior-citizens-forum-dharna-cheruvannur-pension-hike-demand)