---
title: "പ്രധാനമന്ത്രിയുടെ 25 വർഷം: പേരാമ്പ്രയിൽ വികസിത ജ്യോതി യാത്രയും വികസിത ഭാരത സഭയും സംഘടിപ്പിച്ചു"
english_title: "BJP Viksit Jyothi Yatra And Viksit Bharat Sabha Held In Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385949/bjp-viksit-jyothi-yatra-viksit-bharat-sabha-perambra"
published_at: "2026-10-07T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac6232eb1a60_LAILA_1.JPG"
keywords: ["Viksit Jyothi Yatra Perambra", "Narendra Modi 25 Years", "BJP Kozhikode North", "Viksit Bharat Sabha"]
---

# പ്രധാനമന്ത്രിയുടെ 25 വർഷം: പേരാമ്പ്രയിൽ വികസിത ജ്യോതി യാത്രയും വികസിത ഭാരത സഭയും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 17 വരെ ഒരു മാസക്കാലം ബിജെപി രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായി ജനപ്രതിനിധിയായി 25 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ആഘോഷമായി വികസിത ജ്യോതി യാത്രയും വികസിത ഭാരത സഭയും ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ സംഘടിപ്പിച്ചു. 

## Article Content

**പേരാമ്പ്ര: **പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 17 വരെ ഒരു മാസക്കാലം ബിജെപി രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായി ജനപ്രതിനിധിയായി 25 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ആഘോഷമായി വികസിത ജ്യോതി യാത്രയും വികസിത ഭാരത സഭയും ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ സംഘടിപ്പിച്ചു. 

പരിപാടിയുടെ ഭാഗമായി പേരാമ്പ്ര ചേനായ് റോഡ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ജ്യോതിയാത്ര നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വികസിത ഭാരത സങ്കല്‍പ സഭ നടക്കുന്ന സുരഭി ഓഡിറ്റോറിയത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ബിജെപി സംസ്ഥാന മുഖ്യ വക്താവ് ടി.പി ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.   

25 വര്‍ഷക്കാലത്തെ പ്രവര്‍ത്തന കാലയളവില്‍ ഭാരതത്തിന് മാത്രമല്ല ലോകത്തിനു തന്നെ വെളിച്ചമേകാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചുവെന്നും, ജനങ്ങള്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ 100% നിറവേറ്റി വിശ്വാസം നേടിയതിന്റെ ഫലമാണ് തുടര്‍ച്ചയുള്ള തെരഞ്ഞെടുപ്പ് വിജയമെന്നും, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് പാവപ്പെട്ടവര്‍ കളിപ്പാവയായിരുന്നുവെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പാവപ്പെട്ടവരെ മുഖ്യധാരയില്‍ എത്തിക്കുക എന്ന ചിന്തയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം മോഹനന്‍ , പി.പി മുരളി, കെ ദിലീപ്, ജയ്കിഷ്, അഡ്വ വി. സത്യന്‍, കെ.കെ രജീഷ്, തറമല്‍, രാകേഷ്, വി.കെ ജയന്‍, ജുബിന്‍ ബാലകൃഷ്ണന്‍, രാമദാസ് മണലേരി, ഡി.കെ മനു, ജയസുധ, എം പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385949/bjp-viksit-jyothi-yatra-viksit-bharat-sabha-perambra)