---
title: "കാരുണ്യത്തിന് ഒപ്പം ചേര്‍ന്ന് സികെജിയിലെ എന്‍എസ്എസ് യൂണിറ്റ്; ഫോള്‍ഡബിള്‍ വീല്‍ചെയര്‍ കൈമാറി"
english_title: "CKG Memorial School NSS Unit Donates Foldable Wheelchair to Kanivu Trust Chingapuram"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/385953/ckg-memorial-nss-unit-donates-wheelchair-kanivu-trust-chingapuram"
published_at: "2026-10-07T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac62c0f17315_ckg-memorial-nss-unit-donates-wheelchair-kanivu-trust-chingapuram.jpg"
keywords: ["Chingapuram News", "CKG Memorial School", "NSS Unit", "Kanivu Trust", "Charity"]
---

# കാരുണ്യത്തിന് ഒപ്പം ചേര്‍ന്ന് സികെജിയിലെ എന്‍എസ്എസ് യൂണിറ്റ്; ഫോള്‍ഡബിള്‍ വീല്‍ചെയര്‍ കൈമാറി

> **Lead Summary:** ചിങ്ങപുരം: സേവന പാതയില്‍ വീണ്ടും കയ്യൊപ്പ് പതിപ്പിച്ചുകൊണ്ട് സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ നന്തി കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന് വേണ്ടി ഫോള്‍ഡബിള്‍ വീല്‍ചെയര്‍ കൈമാറിക്കൊണ്ട് സികെജിയിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ വീണ്ടും സമൂഹത്തിന് മാതൃകയായി.

## Article Content

ചിങ്ങപുരം: സേവന പാതയില്‍ വീണ്ടും കയ്യൊപ്പ് പതിപ്പിച്ചുകൊണ്ട് സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ നന്തി കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന് വേണ്ടി ഫോള്‍ഡബിള്‍ വീല്‍ചെയര്‍ കൈമാറിക്കൊണ്ട് സികെജിയിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ വീണ്ടും സമൂഹത്തിന് മാതൃകയായി.

സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് നടത്തിയ തട്ടുകടയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് വളണ്ടിയര്‍മാര്‍ വീല്‍ചെയര്‍ വാങ്ങിയത്. സ്‌കൂളില്‍ വെച്ച് നടത്തിയ ചടങ്ങില്‍ എന്‍എസ്എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ പി ശ്രീജിത്തിന്റെ സാന്നിധ്യത്തില്‍ പ്രിന്‍സിപ്പല്‍ പി ശ്യാമള, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഐ.വി മഞ്ജുഷ, സ്റ്റാഫ് സെക്രട്ടറി ആര്‍.എസ് രജീഷ്, എന്‍എസ്എസ് വോളന്റിയര്‍ ലീഡേഴ്‌സ് എന്നിവര്‍ ചേര്‍ന്ന് വീല്‍ചെയര്‍ കനിവിന്റെ ഭാരവാഹികള്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/385953/ckg-memorial-nss-unit-donates-wheelchair-kanivu-trust-chingapuram)