---
title: "അദ്ധ്യാപക പരിശീലകനും സാഹിതി ഡയറക്ടറുമായ നസീര്‍ നൊച്ചാടിന് ജെ.മുഹമ്മദ് റാഫി സ്മാരക അദ്ധ്യാപക അവാര്‍ഡ് "
english_title: "  Teacher Trainer and Sahithi Director Nazir Nochad Got  J Muhammad Rafi Memorial Teacher Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38602/teacher-trainer-and-sahithi-director-nazir-nochad-got-j-muhammad-rafi-memorial-teacher-award"
published_at: "2022-04-21T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6261112a73a8c_AWARD1.JPG"
keywords: []
---

# അദ്ധ്യാപക പരിശീലകനും സാഹിതി ഡയറക്ടറുമായ നസീര്‍ നൊച്ചാടിന് ജെ.മുഹമ്മദ് റാഫി സ്മാരക അദ്ധ്യാപക അവാര്‍ഡ് 

> **Lead Summary:**  **നൊച്ചാട്: **സംസ്ഥാന മദ്യവര്‍ജ്ജന സമിതിയുടേയും ഫ്രീഡം ഫിഫ്റ്റിയുടേയും ജെ.മുഹമ്മദ് റാഫി സ്മാരക അദ്ധ്യാപക അവാര്‍ഡ് നസീര്‍ നൊച്ചാടിന്.

## Article Content

 **നൊച്ചാട്: **സംസ്ഥാന മദ്യവര്‍ജ്ജന സമിതിയുടേയും ഫ്രീഡം ഫിഫ്റ്റിയുടേയും ജെ.മുഹമ്മദ് റാഫി സ്മാരക അദ്ധ്യാപക അവാര്‍ഡ് നസീര്‍ നൊച്ചാടിന്.

ലോക പുസ്തക ദിനമായ ഏപ്രില്‍ 23ന് തിരുവനന്തപുരം ഗാന്ധിഭവനില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ എം പി പന്ന്യന്‍ രവീന്ദ്രന്‍ അവാര്‍ഡ് സമ്മാനിക്കും.

ലോകത്തിലെ ആദ്യത്തെ കുട്ടികളുടെ റേഡിയോ ആയ സാഹിതി വാണിയുടെ കോഫൗണ്ടറും ചീഫ് എഡിറ്ററുമാണ് ഇദ്ദേഹം.

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതിയായ എജ്യു കെയറിന്റെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കോഡിനേറ്റര്‍, ആഗോള പരിസ്ഥിതി പ്രസ്ഥാനമായ ഗ്ലോബിന്റെ പരിശീലകന്‍, റേഡിയോ പേരാമ്പ്ര ഡയറക്ടര്‍ ജനറല്‍, പതിനഞ്ചോളം സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.

കൊറോണക്കാലത്ത് അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി അഞ്ഞൂറിലധികം ഓണ്‍ ലൈന്‍ വെബിനാറുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

മൈസൂര്‍ റീജിയനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഗൈഡന്‍സ് ആന്റ് കൗണ്‍സലിംഗില്‍ അന്താരാഷ്ട്ര ഡിപ്ലോമ നേടിയ ഇദ്ദേഹം പ്രശ്‌സ്ത മോട്ടി വേഷണല്‍ ട്രയിനറും പ്രഭാഷകനുംകൂടിയാണ്.

കൂടാതെ മൂന്ന് പുസ്തങ്ങള്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയുടെ മികച്ച കോഡിനേറ്ററായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം സാഹിതി ഇന്റര്‍നാഷണലിന്റെ അക്കാദമിക് ഡയറക്ടറാണ്.

മാതൃഭൂമിയുടെ സീഡ് പുരസ്‌കാരം, ജല തരംഗം പദ്ധതി ദേശീയ മികവ് സെമിനാറില്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ഇദ്ദേഹം കോഡിനേറ്ററായി പ്രവര്‍ത്തിച്ച പ്രളയ പുനരധിവാസ പദ്ധതികളില്‍ വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 35 പേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് കൈമാറിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ പരിസ്ഥിതി സമരമായ ചെങ്ങോട് മല സംരക്ഷണത്തിന്റെ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ചുവരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38602/teacher-trainer-and-sahithi-director-nazir-nochad-got-j-muhammad-rafi-memorial-teacher-award)