---
title: "പ്രേംനസീറിന്റെ മകള്‍ ലൈലാ ബീഗം അന്തരിച്ചു"
english_title: "Prem Nazir Elder Daughter Laila Begum Passes Away at 76 in Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386040/prem-nazir-daughter-laila-begum-passes-away-kozhikode"
published_at: "2026-10-08T10:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac72121e105d_hhhhhhhhhhhhjjjjjjjjjjjjjjj.jpg"
keywords: ["Prem Nazir", "Laila Begum", "Obituary", "Prem Nazir Daughter"]
---

# പ്രേംനസീറിന്റെ മകള്‍ ലൈലാ ബീഗം അന്തരിച്ചു

> **Lead Summary:** **കോഴിക്കോട്: **നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാ ബീഗം കോഴിക്കോട് പറയഞ്ചേരിയിലെ വസതിയില്‍ അന്തരിച്ചു. 1950 ഓഗസ്റ്റ് 24-ന് ചിറയിന്‍കീഴിലാണ് ജനനം.

## Article Content

**കോഴിക്കോട്: **നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാ ബീഗം കോഴിക്കോട് പറയഞ്ചേരിയിലെ വസതിയില്‍ അന്തരിച്ചു. 1950 ഓഗസ്റ്റ് 24-ന് ചിറയിന്‍കീഴിലാണ് ജനനം.

ചിറയിന്‍കീഴ് കൊടിക്കകം ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍, മദ്രാസ് പ്രസിഡന്‍സി സ്‌കൂള്‍, തിരുവനന്തപുരം സെന്റ് റോക്‌സ് കോണ്‍വെന്റ്, കുന്തല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തിരുവനന്തപുരം മംഗലപുരത്തെ മജിസ്‌ട്രേറ്റ് ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ മകന്‍ റിട്ട: സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പരേതനായ പി.എ റഷീദാണ് ഭര്‍ത്താവ്.

മക്കള്‍ സജിത്ത്, സോജ. വികെസി ചെപ്പന്‍സ് മാനേജിംഗ് ഡയറക്ടര്‍ വികെസി നൗഷാദ് ജാമാതാവാണ്. പ്രേം നസീറിന്റെ ചിറയിന്‍കീഴിലെ വീടിന്റെ പേര് ലൈലാ കോട്ടേജ് എന്നായിരുന്നു. പ്രേം നസീറിനെ കുറിച്ച് 'ഇതിലെ പോയത് വസന്തം' എന്നൊരു ഓര്‍മ്മ പുസ്തകം ഇവര്‍ രചിച്ചിട്ടുണ്ട്. സഹോദരങ്ങള്‍ ഷാനവാസ്, റസിയ ഹാഷിം, റിത ഷറഫ്. ഖബറടക്കം സ്വദേശമായ തിരുവനന്തപുരത്ത് നാളെ നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386040/prem-nazir-daughter-laila-begum-passes-away-kozhikode)