---
title: "കാരുണ്യ പ്രവര്‍ത്തനവുമായി സികെജി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ്; വീല്‍ചെയര്‍ കൈമാറി"
english_title: "CKG School NSS Unit Donates Wheelchair To Kanivu Charitable Trust"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386048/ckg-school-nss-unit-wheelchair-donation-kanivu-charitable-trust"
published_at: "2026-10-08T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac729be3a515_fayiz.JPG"
keywords: ["CKG Memorial School Chingapuram", "NSS Unit Charity", "Kanivu Charitable Trust Nandi"]
---

# കാരുണ്യ പ്രവര്‍ത്തനവുമായി സികെജി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ്; വീല്‍ചെയര്‍ കൈമാറി

> **Lead Summary:** **ചിങ്ങപുരം:** കാരുണ്യ പ്രവര്‍ത്തനവുമായി സികെജി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ്; വീല്‍ചെയര്‍ കൈമാറി. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ക്ക് ഒപ്പം ചേര്‍ന്ന് സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് സേവന പാതയില്‍ വീണ്ടും കയ്യൊപ്പ് പതിപ്പിച്ചുകൊണ്ട് സി.കെ.ജിയിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സമൂഹത്തിന് മാതൃകയായി. 

## Article Content

**ചിങ്ങപുരം:** കാരുണ്യ പ്രവര്‍ത്തനവുമായി സികെജി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ്; വീല്‍ചെയര്‍ കൈമാറി. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ക്ക് ഒപ്പം ചേര്‍ന്ന് സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് സേവന പാതയില്‍ വീണ്ടും കയ്യൊപ്പ് പതിപ്പിച്ചുകൊണ്ട് സി.കെ.ജിയിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സമൂഹത്തിന് മാതൃകയായി. 

നന്തി കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന് വേണ്ടി ഫോള്‍ഡബിള്‍ വീല്‍ചെയര്‍ കൈമാറിക്കൊണ്ടാണ് വളണ്ടിയര്‍മാര്‍ കാരുണ്യ പ്രവര്‍ത്തനം നടത്തിയത്. സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് നടത്തിയ തട്ടുകടയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് വളണ്ടിയര്‍മാര്‍ വീല്‍ചെയര്‍ വാങ്ങിയത്. 

സ്‌കൂളില്‍ വെച്ച് നടത്തിയ ചടങ്ങില്‍ എന്‍എസ്എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ പി. ശ്രീജിത്തിന്റെ സാന്നിധ്യത്തില്‍ പ്രിന്‍സിപ്പല്‍ പി. ശ്യാമള, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഐ.വി മഞ്ജുഷ, സ്റ്റാഫ് സെക്രട്ടറി ആര്‍.എസ് രജീഷ്, എന്‍എസ്എസ് വോളന്റിയര്‍ ലീഡേഴ്‌സ് എന്നിവര്‍ ചേര്‍ന്ന് വീല്‍ചെയര്‍ കനിവിന്റെ ഭാരവാഹികള്‍ക്ക് കൈമാറി. 

തങ്ങളുടെ ചെറിയ വരുമാനം സാമൂഹിക നന്മയ്ക്കായി ഉപയോഗിക്കാന്‍ കഴിഞ്ഞതില്‍ വിദ്യാര്‍ത്ഥികള്‍ സന്തോഷം പ്രകടിപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386048/ckg-school-nss-unit-wheelchair-donation-kanivu-charitable-trust)