---
title: "കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന് കമ്മിറ്റി രൂപീകരിച്ചു"
english_title: "Koothali Kammoth Mahavishnu Temple Navarathri Celebrations Committee Formed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386067/koothali-kammoth-mahavishnu-temple-navarathri-celebration-committee"
published_at: "2026-10-08T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac73ac610b1b__koothali-kammoth-mahavishnu-temple-navarathri-celebration-committee.JPG"
keywords: ["Kammoth Temple", "Navarathri Celebration", "Perambra"]
---

# കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന് കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** കൂത്താളി: കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷ നടത്തിപ്പിനായി കമ്മിറ്റി രൂപീകരിച്ചു.

## Article Content

കൂത്താളി: കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷ നടത്തിപ്പിനായി കമ്മിറ്റി രൂപീകരിച്ചു.

ഭാരവാഹികളായി കണ്‍വീനര്‍ -എം രാജന്‍, ചെയര്‍മാന്‍ -സി.കെ ശശികുമാര്‍, ട്രഷറര്‍ -ഹരിദാസ് (എക്‌സിക്യൂട്ടീവ് ഓഫീസര്‍), പ്രോഗ്രാം കണ്‍വീനര്‍ - എ ഹരിമോഹന്‍. ഒക്ടോബര്‍ 18 മുതല്‍ ഗ്രന്ഥപൂജയോടെ നവരാത്രി ആഘോഷത്തിന് തിരി തെളിയും.

ഒക്ടോബര്‍ 19 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് മെഗാ തിരുവാതിര, തുടര്‍ന്ന് ഭരതനാട്യം, നാദബ്രഹ്‌മം ഭജന്‍സ് അവതരിപ്പിക്കുന്ന ഗാന തീര്‍ത്ഥം, ശാസ്ത്രീയ നൃത്തങ്ങള്‍ എന്നിവയും, ഒക്ടോബര്‍ 20 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ദശസഹസ്ര ദീപ സമര്‍പ്പണം, തുടര്‍ന്ന് ശാസ്ത്രീയ നൃത്തം, കഥകളി സംഗീതം, ആതിര മ്യൂസിക്‌സ് അവതരിപ്പിക്കുന്ന ഗാനാമൃതം, ശ്രീരാഗം കൂത്താളിയുടെ ഭക്തി ഗാനസുധ എന്നിവയും ഉണ്ടായിരിക്കും.

ഒക്ടോബര്‍ 21 ബുധനാഴ്ച വിജയദശമി നാളില്‍ വാഹന പൂജ, വിദ്യാരംഭം എന്നിവയും രാവിലെ 7.30 ന് പുല്ലാങ്കുഴല്‍ ഭക്തി ഗാനമാലികയും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386067/koothali-kammoth-mahavishnu-temple-navarathri-celebration-committee)