---
title: "പ്രധാനമന്ത്രി ജീവന്‍ ജ്യോതി പദ്ധതി ഫണ്ട് വിതരണവും കസ്റ്റമര്‍ മീറ്റും നടത്തി"
english_title: "PM Jeevan Jyothi Fund Distribution Customer Meet Cheruvannur Canara Bank"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386257/pm-jeevan-jyothi-fund-distribution-cheruvannur-canara-bank"
published_at: "2026-10-09T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8996fe3fc0_fayiz.JPG"
keywords: ["PM Jeevan Jyothi Yojana", "Cheruvannur Canara Bank", "Fund Distribution"]
---

# പ്രധാനമന്ത്രി ജീവന്‍ ജ്യോതി പദ്ധതി ഫണ്ട് വിതരണവും കസ്റ്റമര്‍ മീറ്റും നടത്തി

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ കാനറാ ബാങ്കിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി ജീവന്‍ ജ്യോതി പദ്ധതി ഗുണഭോക്താവിനുള്ള ഫണ്ട് വിതരണവും കസ്റ്റമര്‍ മീറ്റും സംഘടിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ കാനറാ ബാങ്കിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി ജീവന്‍ ജ്യോതി പദ്ധതി ഗുണഭോക്താവിനുള്ള ഫണ്ട് വിതരണവും കസ്റ്റമര്‍ മീറ്റും സംഘടിപ്പിച്ചു.

പ്രധാനമന്ത്രി ജീവന്‍ ജ്യോതി പദ്ധതി ഗുണഭോക്താവായിരുന്ന രസിത നടുക്കണ്ടിയുടെ ഭര്‍ത്താവ് സുനില്‍ നടുക്കണ്ടിക്ക് പദ്ധതിയുടെ ഭാഗമായി 2 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ കൈമാറി. മാനേജര്‍ അനഘ പ്രകാശ് അധ്യക്ഷത വഹിച്ചു.

സിനിമാ പിന്നണി ഗായകന്‍ അജയ് ഗോപാല്‍ മുഖ്യാതിഥിയായി.ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ബി രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.അല്‍ഫോണ്‍സ പദ്ധതി വിശദീകരണം നല്‍കി.

അസിസ്റ്റന്റ് മാനേജര്‍ വൈശാഖ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തു കിണറുള്ളതില്‍, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ശ്രീഷ ഗണേഷ്, ഇ.പി സജീവന്‍, അരവിന്ദാക്ഷന്‍, മുംതാസ്, ഇ.കെ സുബൈദ, നിഷ മലയില്‍, രജ്ഞിനി കാവങ്ങാട്ട്, നഫീസ കൊയിലോത്ത്, വി.കെ നാരായണന്‍, സലിന, രാഗേഷ് മഠത്തില്‍, എ.കെ ഉമ്മര്‍, കെ. രജീഷ്, കണാരന്‍, ടി.പി നാരായണന്‍, കെ.നൗഫല്‍ , കുട്ടികൃഷ്ണന്‍, മനോജ് രാമത്ത്, എ ബാലകൃഷ്ണന്‍, ശശി പൈതോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386257/pm-jeevan-jyothi-fund-distribution-cheruvannur-canara-bank)