---
title: "കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ഒക്ടോബര്‍ 11 മുതല്‍ 21 വരെ"
english_title: "Navratri Mahotsavam at Kadiyangad Sree Mahavishnu Temple From October 11 to 21"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386296/navratri-mahotsavam-kadiyangad-sree-mahavishnu-temple-october-2026"
published_at: "2026-10-09T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8c4dd1aa82_navratri-mahotsavam-kadiyangad-sree-mahavishnu-temple-october-2026.jpg"
keywords: ["Kadiyangad Sree Mahavishnu Temple", "Navratri Mahotsavam 2026", "Vidyarambham Kadiyangad"]
---

# കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ഒക്ടോബര്‍ 11 മുതല്‍ 21 വരെ

> **Lead Summary:** കടിയങ്ങാട്: കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം 2026 ഒക്ടോബര്‍ 11 മുതല്‍ 21 വരെ (1202 കന്നി 25 മുതല്‍ തുലാം 5 വരെ) നടക്കും.

## Article Content

കടിയങ്ങാട്: കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം 2026 ഒക്ടോബര്‍ 11 മുതല്‍ 21 വരെ (1202 കന്നി 25 മുതല്‍ തുലാം 5 വരെ) നടക്കും.

ഒക്ടോബര്‍ 18 ഞായറാഴ്ച ഗ്രന്ഥം വെപ്പ് (ദീപാരാധനക്ക് ശേഷം), ഒക്ടോബര്‍ 20 ന് മഹാനവമി, വൈകുന്നേരം മുതല്‍ വാഹന പൂജ, ഒക്ടോബര്‍ 21 വിജയദശമി ദിനത്തില്‍ രാവിലെ 7.30 മുതല്‍ വാഹനപൂജ , വിദ്യാരംഭം, എന്നിവ നടക്കും. വിദ്യാരംഭം - ക്ഷേത്ര മണ്ഡപത്തില്‍ വെച്ച് നടക്കും.

കുട്ടികളുടെ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങിന് എത്തുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ് എന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386296/navratri-mahotsavam-kadiyangad-sree-mahavishnu-temple-october-2026)