---
title: "ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഒമ്പതാമത് സ്‌നേഹവീടിന് തറക്കല്ലിട്ടു"
english_title: "Hastha Charitable Trust 9th Sneha Veedu Foundation Stone Laying Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386404/hastha-charitable-trust-9th-sneha-veedu-foundation-perambra"
published_at: "2026-10-10T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9d0269396f_llllliiiiiiiiiiiiiii.JPG"
keywords: ["Hastha Charitable Trust", "Sneha Veedu Perambra", "Perambra MLA Fathima Thahliya", "Muneer Eravath"]
---

# ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഒമ്പതാമത് സ്‌നേഹവീടിന് തറക്കല്ലിട്ടു

> **Lead Summary:** പേരാമ്പ്ര: ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് പേരാമ്പ്ര പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ നിര്‍മിക്കുന്ന ഒമ്പതാമത്തെ സ്‌നേഹവീടിന് തറക്കല്ലിട്ടു. തറക്കല്ലിടല്‍ കര്‍മ്മം പേരാമ്പ്ര എംഎല്‍എ അഡ്വ. ഫാത്തിമ തഹിലിയ നിര്‍വഹിച്ചു. ഹസ്ത ചെയര്‍മാനും ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു.

## Article Content

പേരാമ്പ്ര: ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് പേരാമ്പ്ര പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ നിര്‍മിക്കുന്ന ഒമ്പതാമത്തെ സ്‌നേഹവീടിന് തറക്കല്ലിട്ടു. തറക്കല്ലിടല്‍ കര്‍മ്മം പേരാമ്പ്ര എംഎല്‍എ അഡ്വ. ഫാത്തിമ തഹിലിയ നിര്‍വഹിച്ചു. ഹസ്ത ചെയര്‍മാനും ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി ബിജു , ഒ.എം രാജന്‍, ഇ.പി സജീവന്‍ , വി.കെ. രമേശന്‍, വി.കെ. മൊയ്തി, ടി.പി. ദാമോദരന്‍, വിനോദ് തിരുവോത്ത്, കെ. സജീവന്‍, കെ. അനീഷ് എരവട്ടൂര്‍, കെ.വി. ശശികുമാര്‍, കെ.കെ. പ്രേമന്‍, വിനോദ് പാലയാട്ട്, ഇ.പി കുഞ്ഞബ്ദുള്ള, എം അജയ് കുമാര്‍ , വി.വി ദിനേശന്‍, ഗീത കല്ലായി, പി.എം പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് അംഗം കെ.വി. വത്സന്‍ നായര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ.കെ. പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386404/hastha-charitable-trust-9th-sneha-veedu-foundation-perambra)