---
title: "ഡോ. മുനവ്വര്‍ റഹ്‌മാന്റെ ഓര്‍മ്മകള്‍ പുതുക്കി മുഹൈസ് ഫൗണ്ടേഷന്‍ അനുസ്മരണ സമ്മേളനം"
english_title: "Dr Munavvar Rahman Memorial Meeting Muhais Foundation Velliyur Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/386590/dr-munavvar-rahman-memorial-meeting-muhais-foundation-velliyur"
published_at: "2026-10-11T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb99a99540a_dr-munavvar-rahman-memorial-meeting-muhais-foundation-velliyur.JPG"
keywords: ["Velliyur News", "Dr Munavvar Rahman", "Muhais Foundation", "Kozhikode Corporation"]
---

# ഡോ. മുനവ്വര്‍ റഹ്‌മാന്റെ ഓര്‍മ്മകള്‍ പുതുക്കി മുഹൈസ് ഫൗണ്ടേഷന്‍ അനുസ്മരണ സമ്മേളനം

> **Lead Summary:** വെള്ളിയൂര്‍: കോഴിക്കോട് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസറായി സേവനമനുഷ്ഠിക്കുന്നതിനിടെ നിര്യാതനായ ഡോ. മുനവ്വര്‍ റഹ്‌മാന്റെ ഓര്‍മ്മകള്‍ പുതുക്കി വെള്ളിയൂര്‍ മുഹൈസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ഡോ. എസ്. ജയശ്രീ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ പ്രസിഡന്റ് എടവന അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു.

## Article Content

വെള്ളിയൂര്‍: കോഴിക്കോട് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസറായി സേവനമനുഷ്ഠിക്കുന്നതിനിടെ നിര്യാതനായ ഡോ. മുനവ്വര്‍ റഹ്‌മാന്റെ ഓര്‍മ്മകള്‍ പുതുക്കി വെള്ളിയൂര്‍ മുഹൈസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ഡോ. എസ്. ജയശ്രീ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ പ്രസിഡന്റ് എടവന അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു.

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത, വെള്ളിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കല്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ കവിത അരുണ്‍ എന്നിവര്‍ സന്നിഹിതരായി.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. കെ.എം. നസീര്‍, ജനറല്‍ സെക്രട്ടറി കെ.എം. നസീര്‍, വിവിധ രാഷ്ട്രീയ, സാമൂഹിക മേഖലകളെ പ്രതിനിധീകരിച്ച് എടവന സുരേന്ദ്രന്‍, പ്രകാശന്‍, ഹമീദ്, എസ്. രാജീവ്, അഡ്വ. കെ.കെ. രാജന്‍, പി. മൂസക്കുട്ടി, ടി.കെ. ഇബ്രാഹിം, എന്‍. ഹരിദാസ്, കെ.എം. സൂപ്പി, ടി.കെ. നൗഷാദ്, ടി.കെ. മുഹമ്മദലി, പി.പി. മുഹമ്മദ്, വെള്ളിലോട്ട് ലത്തീഫ്, കെ.എം. മുഹമ്മദ്, ആലയാട്ട് കാസിം ഹാജി, എടവന ഖാലിദ്, എസ്.കെ. ലത്തീഫ്, ഇ.ടി. ഹമീദ്, ഷഹീര്‍ മുഹമ്മദ്, പുനത്തില്‍ മുഹമ്മദ്, കെ.എ. ജലീല്‍, ടി.കെ. നൗഫല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഡോ. മുനവ്വര്‍ റഹ്‌മാന്റെ സേവനങ്ങളും പൊതുജനാരോഗ്യ മേഖലയിലെ വിലപ്പെട്ട സംഭാവനകളും അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയും അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സ്മരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/386590/dr-munavvar-rahman-memorial-meeting-muhais-foundation-velliyur)